കറാച്ചി : വിവാഹത്തിന് പല തരത്തിലുള്ള സമ്മാനങ്ങൾ നാം പ്രിയപ്പെട്ടവർക്ക് നൽകാറുണ്ട്. എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലെ വിശിഷ്ടമായ സമ്മാനങ്ങൾ തിരഞ്ഞെടുക്കാൻ പലരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ, പാകിസ്ഥാനിൽ നിന്നുള്ള ഈ വിവാഹ വീഡിയോയിൽ വരന് ലഭിച്ച സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും.
ഒരു എ കെ 47 റൈഫിൾ വരന് ഒരു സ്ത്രീ സമ്മാനിക്കുന്നതാണ് വീഡിയോയിൽ. വരന്റെ ഭാര്യാ മാതാവാണ് ഈ സ്ത്രീയെന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് വിവാഹത്തിന് ഒരു എ കെ 47 റൈഫിൾ സമ്മാനമായി കൊടുക്കുന്നത് കാണുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റ്.
Kalashnikov rifle as a wedding present pic.twitter.com/BTTYng5cQL
— Adeel Ahsan (@syedadeelahsan) November 25, 2020
അതേ സമയം, റൈഫിൾ കണ്ടിട്ട് വരന് പ്രത്യേകിച്ച് ഞെട്ടലോ അത്ഭുതമോ ഒന്നും മുഖത്ത് കാണാനുമില്ല. ഏതായാലും നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി കഴിഞ്ഞു.