തൃശൂർ: ചെമ്പൂച്ചിറ ജി.എച്ച്.എസ്.എസ് കെട്ടിടത്തിന്റെ കോൺക്രീറ്റ് നിർമ്മിതികൾ സുദൃഢവും പൂർണ സുരക്ഷിതവുമാണെന്ന് വാപ്കോസിന്റെ ഇടക്കാല റിപ്പോർട്ട്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് വാപ്കോസ്. റീബൗണ്ട് ഹാമർ ടെസ്റ്റുൾപ്പെടെ നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൈറ്റിനാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മുൻ ചീഫ് എൻജിനിയർ സജികുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ടീമാണ് പരിശോധന നടത്തിയത്.
എന്നാൽ ടോയ്ലെറ്റ് ബ്ലോക്കിലെ പ്ലാസ്റ്ററിംഗിൽ പോരായ്മകളുണ്ട്. പ്ലാസ്റ്ററിംഗിൽ തകരാറ് കണ്ടെത്തിയ ഉടൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ഭാഗത്തെ പേമെന്റിനായി അളവെടുക്കുകയോ ബില്ലുകൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
വകുപ്പ്തല അന്വേഷണം
സ്കൂൾള് കെട്ടിടത്തിന്റെ അപാകതകളെ സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് മന്ത്രി സി. രവീന്ദ്രനാഥ് നിർദ്ദേശം നൽകി.പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല.