പാപ്പിനിശ്ശേരി:ഉറച്ച സി.പി.എം കോട്ടകളായ പാപ്പിനിശ്ശേരി, കല്യാശ്ശേരി, കണ്ണപുരം പഞ്ചായത്തുകൾ (11വാർഡ്) ഉൾപ്പെടുന്ന ഡിവിഷനാണ് കല്യാശ്ശേരി .കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ വലിയ ഭൂരിപക്ഷം നേടിയ ഡിവിഷൻ കൂടിയാണ്.
പാപ്പിനിശ്ശേരിയിലെ 20 , കല്യാശ്ശേരിയിലെ 18, കണ്ണപുരത്തെ 11 വീതവും വാർഡുകൾ ഉൾപ്പെടുന്നതാണ് ഈ ഡിവിഷൻ. ഇവയിൽ മൂന്ന് വാർഡുകൾ മാത്രമാണ് യു.ഡി. എഫ്. പക്ഷത്തുള്ളത്. ഒരു വാർഡിൽ കഴിഞ്ഞ തവണ എസ്.ഡി.പി.ഐയും വിജയിച്ചു. പാപ്പിനിശ്ശേരിയിൽ കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ 1354വോട്ടിന് എൽ.ഡി.എഫ് പിറകിൽ പോയതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
കഴിഞ്ഞ തവണ വെൽഫെയർ പാർട്ടി ഡിവിഷനിൽ 682 വോട്ട് നേടിയിരുന്നു. ഇക്കുറി മൂന്ന് മുന്നണികൾ മാത്രമാണ് രംഗത്തുള്ളത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി സി.പി.എം ഇറക്കിയ പി.പി. ദിവ്യയാണ് ഇടതുസ്ഥാനാർത്ഥി. നിലവിലുള്ള ജില്ലാ പഞ്ചായത്തിന്റെ ഉപാധ്യക്ഷ കൂടിയായിരുന്നു . സി.പി.എം. ജില്ലാ കമ്മിറ്റി അംഗം, ഡി.വൈ. എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം. എന്നീ നിലകളിലും പ്രവർത്തിക്കുന്നു. .യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും സി.എം.പി സംസ്ഥാനകൗൺസിൽ അംഗവുമായ കാഞ്ചന മാച്ചേരിയാണ് മത്സരിക്കുന്നത്. അരോളി വടേശ്വരം സ്വദേശിനി ഗിരിജ രാധാകൃഷ്ണാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മഹിളാ മോർച്ച ഭാരവാഹിയായ ഇവർ.
'കല്യാശേരിയിലെ ജനം എന്നും ഇടതുമുന്നണിക്കൊപ്പമാണ്. നാടിന്റെ വികസനത്തിനാണ് വോട്ട് ചോദിക്കുന്നത്. നാടിന്റെ മുഖച്ഛായ മാറ്റിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാരിന് കരുത്ത് പകരാനാണ് ഈ തിരഞ്ഞെടുപ്പ്
പി..പി.. ദിവ്യ ( എൽ.ഡി.എഫ്)
'നാട് മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം ഇത്തവണ കല്യാശേരിയിൽ കാണാൻ കഴിയും. അഴിമതി മുഖമുദ്രയാക്കിയ സർക്കാരിനുള്ള ഷോക്കായി ഈ തിരഞ്ഞെടുപ്പ് മാറും
കാഞ്ചന മാച്ചേരി( യു..ഡി. എഫ് )
ഇരുമുന്നണികളുടെയും കപടമുഖം ഇത്തവണ ജനം പിച്ചിചീന്തും. വികസനത്തിന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുകയാണ് ഇവർ ഇതുവരെ ചെയ്തത്. രണ്ട് മുന്നണികളെയും മടുത്ത ജനം ഇത്തവണ മാറി ചിന്തിക്കും.
ഗിരിജാ രാധാകൃഷ്ണൻ ( എൻ.ഡി.എ സ്ഥാനാർഥി)
2015ലെ തിരഞ്ഞെടുപ്പ് ഫലം
ആകെ വോട്ട് - 75960
പോൾ ചെയ്തത് - 46587
പി.പി. ഷാജിർ (സി.പി.എം. ) - 30244
മാണിക്കര ഗോവിന്ദൻ -സി.എം.പി.- 9863
ബിജു ത്യത്തി- ബി.ജെ.പി.- 5748
സൈനുദ്ദീൻ കരിവെള്ളൂർ (വെൽഫെയർ പാർട്ടി ) - 682