ന്യൂഡൽഹി: അടുത്ത കൊല്ലം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സംഖ്യമുണ്ടാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി കൈക്കൊള്ളും. കഴിഞ്ഞ ദിവസം ബംഗാളിലെ 22 നേതാക്കളുമായി മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഇടതുമായി സഖ്യം വേണമെന്ന് ഇവരെല്ലാം രാഹുലിനോട് ആവശ്യപ്പെട്ടു.
ഇടതു പാർട്ടികളുമായി യോജിച്ച് പ്രക്ഷോഭ പരിപാടികളടക്കം തുടങ്ങിയെന്നും സി.പി.എം കേന്ദ്ര നേതൃത്വം കോൺഗ്രസ് സംഖ്യത്തിന് അനുമതി നൽകിയതും ബംഗാളിൽ നിന്നുള്ള നേതാവും എം.പിയുമായ ആദിർരഞ്ജൻ ചൗധരി ധരിപ്പിച്ചു. തുടർന്നാണ് സോണിയാ ഗാന്ധി തീരുമാനമെടുക്കുമെന്ന് രാഹുൽ അറിയിച്ചത്. 2016ൽ 294 അംഗ നിയമഭയിൽ 92 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 44 ഇടത്താണ് ജയിച്ചത്.