ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹി കലാപക്കേസ് കുറ്റപത്രത്തിൽ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെതിരെ പരാമർശവുമായി ഡൽഹി പൊലീസ്. ജെ.എൻ.യു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാമിനോട് പൗരത്വഭേദഗതി നിമയത്തിനെതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥികളെ സംഘടിപ്പിക്കാൻ യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടുവെന്ന് ഡൽഹി പൊലീസ് അനുബന്ധകുറ്റപത്രത്തിൽ ആരോപിച്ചു. ഉമർഖാലിദ് ആണ് ഷർജീൽ ഇമാമിനെ യോഗേന്ദ്ര യാദവിന് പരാജയപ്പെടുത്തിയത്. യോഗേന്ദ്രയാദാവും ഷർജീൽ ഇമാമും ഉമർഖാലിദും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധത്തിന് ആളെക്കൂട്ടി. പ്രതിഷേധത്തിന്റെ ഭാഗമായുള്ള റോഡ് ഉപരോധം കലാപത്തിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അത് പിന്നീട് കലാപത്തിലേക്കുള്ള വഴിമരുന്നായെന്നുമാണ് പൊലീസ് ആരോപിക്കുന്നത്.
ഫെബ്രുവരിയിലുണ്ടായ കലാപത്തിൽ 53 പേരാണ് മരിച്ചത്. 700ലേറെ കേസുകളാണ് രജസ്റ്റിർ ചെയ്തത്. കലാപക്കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാമും ഉമർഖാലിദും ജുഡിഷ്യൽ കസ്റ്റഡയിലാണ്.