പ്രത്യേക പദവി എടുത്തുമാറ്റിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്
ശ്രീനഗർ: ജമ്മുകാശ്മീർ ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കൗൺസിലേക്കുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. 51.76 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഭീകരവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 280 മണ്ഡലങ്ങളിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു, കാശ്മീർ എന്നിവിടങ്ങളിലായി 43 മണ്ഡലങ്ങളിലേക്കാണ് ഒന്നാംഘട്ട തിരഞ്ഞടുപ്പ് നടക്കുന്നത്. കാശ്മീരിൽ 25ഉം ജമ്മുവിൽ 18ഉം മണ്ഡലങ്ങളാണ് ഉള്ളത്.