ചേർത്തല:ചേർത്തല സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 23 മുതൽ 27 വരെ നടന്ന് വന്ന ഓൺലൈൻ ലൈവ് കലോത്സവം രസം 2020 സമാപിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അഞ്ച് ദിവസം നീണ്ടു നിന്ന കലോത്സവത്തിൽ ഓൺലൈനിലൂടെ കാണികളായോ മത്സരാർത്ഥികളായോ പങ്കെടുത്തു.പ്രശസ്തരും പ്രഗത്ഭരുമായ ഒരു പറ്റം വിധികർത്താക്കൾ ഓൺലൈനായി കലാമത്സരങ്ങൾ കാണുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സിനിമാ താരം ജോസ്, ഇന്ദ്രൻസ്, ശ്വേതാമി, വിഖ്യാത മെന്റലിസ്റ്റ് ശ്രീനാരായൺ പണ്ഡാല, ചിത്രകാരി കുമാരി കാജൽ ദത്ത് എന്നിവർ ഓൺലൈനിൽ എത്തി. രസം 2020ന്റെ സമാപനച്ചടങ്ങിൽ എസ്.എം.സി ചെയർമാൻ വി.സജി അദ്ധ്യക്ഷത വഹിച്ചു.ഗായകനും സംഗീത സംവിധായകനുമായ ബിനു ആനന്ദ് സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് സ്വാഗതവും കൺവീനർ ബിന്ദു നന്ദിയും പറഞ്ഞു.