കൊച്ചി: സർവീസ് പെൻഷൻ കണക്കാക്കാൻ ലീവ് വേക്കൻസിയിൽ ജോലിചെയ്ത കാലയളവുകൂടി പരിഗണിക്കണമെന്ന കോളേജ് അദ്ധ്യാപകരുടെ നിവേദനം പരിഗണിച്ച് നാലു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തൃശൂർ സെന്റ് തോമസ് കോളേജ് അദ്ധ്യാപകർ ഡോ. ജോബി തോമസ് ഉൾപ്പെടെ നൽകിയ ഹർജികളിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കാണ് സിംഗിൾബെഞ്ച് നിർദ്ദേശം നൽകിയത്.
സർവകലാശാലയുടെയും കൊളീജിയറ്റ് വകുപ്പിന്റെയും അനുമതിയോടെയാണ് ലീവ് വേക്കൻസിയിൽ ജോലിചെയ്തിരുന്നത്. അക്കാലത്ത് ശമ്പളവും ലഭിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ സർവീസ് പെൻഷൻ കണക്കാക്കുമ്പോൾ അക്കാലയളവു കൂടി പരിഗണിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.