മേലാറ്റൂർ കിഴക്കുംപാടം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ രഞ്ജിഷയ്ക്ക് കഴിഞ്ഞ 16നാണ് 21 വയസ് തികഞ്ഞത്. എം.എസ്.എഫ് ഹരിത വിംഗ് പ്രവർത്തകയായ രഞ്ജിഷയ്ക്ക് മുന്നിൽ വാർഡ് തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് പാർട്ടിയേല്പിച്ചത്. വീടില്ലാത്തവരുടെ സങ്കടങ്ങളറിഞ്ഞതോടെ ഇതിനാവും തന്റെ പ്രഥമ പരിഗണനയെന്ന് രഞ്ജിഷ പറയുന്നു. കാർഷികം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നലേകും. കൂലിപ്പണിക്കാരനായ കിഴക്കുംപാടത്തെ മാങ്ങോട്ടിൽ അയ്യപ്പന്റെയും ശാന്തയുടെയും മകളാണ് രഞ്ജിഷ. എക്കണോമിക്സ് ബിരുദധാരിയാണ്.