ന്യൂഡൽഹി: ശാരീരിക ക്ഷമത തെളിയിക്കാൻ കഴിയാത്തതിനാൽ ആസ്ട്രേലിയക്കെതരായ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടാൻ ഇശാന്ത് ശർമ്മയ്ക്ക് കഴിഞ്ഞില്ല. ഐ.പി.എല്ലിനിടെ പരിക്കേറ്ര ഇശാന്ത് വിശ്രമത്തലായിരുന്നു. രോഹിത് ശർമ്മയും ടെസ്റ്റ് ടീമിൽ ഇടം പിടിക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ടതാണ്. നിലവിൽ ബാംഗ്ലൂരിൽ ദേശീയ ക്രിക്കറ്ര് അക്കാഡമിയിൽ പരിശീലനം നടത്തുന്ന രോഹിതിനും ശാരീരിക ക്ഷമത തെളിയിച്ചാലെ ഇന്ത്യൻ ടീമിലിടം നേടാനാകൂ. ഡിസംബർ 11ന് രോഹിതിന്റെ കാര്യത്തിൽ അന്തിമ തീരുമാനമറിയാം. ഇശാന്തിന് പകരം മറ്രൊരാളം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കും. ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ നേരത്തേ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി.നടരാജനെ ഉൾപ്പെടുത്തിയിരുന്നു. നവ്ദീപ് സൈനിയ്ക്ക് പുറംവേദനയുള്ളതിനെത്തുടർന്നാണ് സെയിനി ടീമിലെടുത്തത്.