ബംഗളൂരുവും ഹൈദരാബാദും ഗോൾ രഹിത സമനിലയിൽ
ഫറ്റോർദ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ബംഗളൂരു എഫ്.സിയും ഹൈരാബാദ് എഫ്.സിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
സുനിൽ ഛെത്രിയും ആഷിഖ് കരുണിയനും എല്ലാം അണിനിരന്ന കരുത്തരായ ബംഗളൂരു നിരയെ വിറപ്പിച്ച പ്രകടനം പുറത്തെടുത്ത ബംഗളൂരു എഫ്.സിക്ക് നിർഭാഗ്യം കൊണ്ടാണ് ജയം നേടാനാകാതെ പോയത്. പാസിംഗിലും പൊസഷനിലുമെല്ലാം ബംഗളുരുവിനെക്കാൽ മുന്നിലായിരുന്നു ഹൈദരാബാദ്.
അപകടകാരികളായ ബംഗളൂരു മുന്നേറ്റ നിരയെ കൃത്യമായി പൂട്ടിയ ബൈദരാബാദ് ഹാളിചരൺ നർസാരിയുടേയും അരാഡാനെ സന്റാനയുടേയും നേതൃത്വത്തിൽ ബംഗളൂരു ഗോൾ മുഖത്ത് ഭീഷണി സൃഷ്ടിച്ചു.
13 ഷോട്ടുകൾ ഹൈദരാബാദ് തൊടുത്തപ്പോൾ മൂന്ന് ഷോട്ടുകൾ പായിക്കാനെ ബംഗളൂരുവിനായുള്ളൂ. 24-ാം മിനിട്ടിൽ ഫ്രീകിക്കിൽ നിന്ന് സന്റാനയുടെ ഹെഡ്ഡർ ബംഗളൂരു ഗോൾ പോസ്റ്റിലേക്ക് ചീറിയെത്തിയെങ്കിലും ഗോളി ഗുർപ്രീത് സന്ധു തകർപ്പൻ സേവിംഗിലൂടെ അപകടമൊഴിവാക്കുകയായിരുന്നു.
പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സ്
ബംബോലി: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സിയെ നേരിടും.
കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും സമനിലയും സമ്പാദ്യമായുള്ള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ ജയം തേടിയാണ് ചെന്നൈയിനെതിരെ കളിത്തിലിറങ്ങുന്നത്.
ജംഷഡ്പൂർ എഫ്.സിക്കെതിരായ ആദ്യ മത്സരം ജയിച്ച ചെന്നൈയിൻ വിജയത്തുടർച്ചയ്ക്കാണ് ബൂട്ടുകെട്ടുന്നത്.
നോർത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷനമാണ് അവസാന നിമിഷം വഴങ്ങിയ ഗോളിൽ ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
ഇന്ന് 5 മണിക്ക് തുടങ്ങുന്ന ആദ്യമത്സരത്തിൽ ജംഷഡ്പൂർ എഫ്.സി ഒഡീഷ എഫ്.സിയെ നേരിടും.