കൊച്ചി: രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർദ്ധിച്ചു. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധനവില കൂടുന്നത്.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 21 പൈസയും, ഡീസലിന് 31 പൈസയും കൂടി. പെട്രോൾ ലിറ്ററിന് 82 രൂപ 38 പൈസയും, ഡീസലിന് 74 രൂപ 44 പൈസയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ഇന്ധന വില കൂടാൻ കാരണം. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഡീസലിന് ഒരു രൂപ 80 പൈസയും, പെട്രോളിന് ഒരു രൂപ ഒമ്പത് പൈസയുമാണ് കൂടിയത്.