അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി രാജ്യത്തുടനീളം നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ട്. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. 69,000 പെട്രോൾ പമ്പുകളിൽ ചാർജിംഗ് കിയോസ്ക്കുകൾ സ്ഥാപിക്കുമെന്ന് അടുത്തിടെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിപ്ലവകരമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ഇരുചക്ര ടാക്സികൾക്ക് പ്രത്യേക അനുമതി നൽകിയിരിക്കുകയാണ് ഗതാഗത മന്ത്രാലയം .എഫ്എഡിഎ ഗവേണിംഗ് കൗൺസിൽ അംഗങ്ങളുമായുള്ള ഓൺലൈൻ സംവാദത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക്, ബയോ ഫ്യൂവൽ പ്രവർത്തിപ്പിക്കുന്ന ഇരുചക്രവാഹനങ്ങൾ ഇലക്ട്രോണിക് മീറ്ററുള്ള ടാക്സിയായി ഉപയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
Interaction with FADA Governing Council Members https://t.co/95ZTJ06xw1
— Nitin Gadkari (@nitin_gadkari) November 28, 2020
'ഇരുചക്ര വാഹനം ടാക്സി എന്ന നിലയിൽ ഉപയോഗിക്കാൻ പ്രത്യേക അനുമതി നൽകുന്നു. ഇലക്ട്രിക്, ജൈവ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്ര വാഹനം, ഇലക്ട്രോണിക് മീറ്ററുള്ള ടാക്സിയായി ഉപയോഗിക്കാൻ ഞങ്ങൾ അനുവദിക്കുകയാണ്. ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി ആരംഭിക്കുക. ആളുകൾ സ്റ്റേഷനിലേക്കോ, വിമാനത്താവളത്തിലേക്കോ ഒക്കെ പോകാൻ ഈ സേവനം ഉപയോഗിക്കാം.'- അദ്ദേഹം പറഞ്ഞു.