ഖാലി പേഴ്സ് ഒാഫ് ദി ബില്യനേഴ് സിൽ നായിക തൻവി റാം
ധ്യാൻ ശ്രീനിവാസനെയും അജു വർഗീസിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മാക്സ് വെൽ ജോസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഖാലി പേഴ്സ് ഒാഫ് ദി ബില്യനേഴ് സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ തൻവി റാം ആണ് നായിക. ബിബിൻദാസ്, ബിബിൻ വിജയ് എന്നീ ചെറുപ്പക്കാരുടെ വേഷമാണ് ധ്യാനിനും അജുവിനും. അദ്ധ്യാപകരും സഹപാഠികളും ഇവർക്ക് ദാസനും വിജയനും എന്ന പേര് ചാർത്തി.അതോടെ ഇവർ ഉറ്റ ചങ്ങാതിമാരായി മാറുകയും ചെയ്തു. രണ്ടു പേരുംഇപ്പോൾ എെ.ടി രംഗത്താണ്. ധർമജൻ ബോൾഗാട്ടി, അഹമ്മദ് സിദ്ധിഖ്, അലൻസിയർ, ജോണി ആന്റണി, മേജർ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, ലെന, സരയു, എന്നിവരാണ് മറ്റു താരങ്ങൾ. സണ്ണിവയ് നും രഞ്ജിനി ഹരിദാസും അതിഥി വേഷത്തിൽ എത്തുന്നു.ബഞ്ചാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം. അനു ജൂബി ജയിംസ്, നഹാസ് എം. അഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.സന്തോഷ് തിനിമ ഛായഗ്രഹണം നിർവഹിക്കുന്നു.