കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാവുന്നത്.
വോട്ടെടുപ്പിന് 10 ദിവസം മുൻപ് മുതൽ വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ കൊവിഡ് പോസിറ്റീവാകുന്നവർക്കാണ് ഈ സൗകര്യം. തപാൽ വോട്ടിനായി അതത് പ്രദേശത്തെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. ഇതിന് നിശ്ചിത ഫോറമുണ്ട്. വരണാധികാരി നിർദ്ദേശിക്കുന്ന ഹെൽത്ത് ഓഫീസറിൽ നിന്ന് കൊവിഡ് പോസിറ്റീവ്, അല്ലെങ്കിൽ നിരീക്ഷണത്തിലാണ് എന്ന സർട്ടിഫിക്കറ്റ് വാങ്ങണം.ഇതിന് അപേക്ഷ നൽകണം
1. കൊവിഡ് രോഗിയുടെ വീട്ടിലേക്ക് വരണാധികാരി നിയമിക്കുന്ന സ്പെഷ്യൽ പോളിംഗ് ഓഫീസർ ബാലറ്റുമായി എത്തും
2.പോളിംഗ് ഓഫീസർ നൽകുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം.തുടർന്ന് സത്യപ്രസ്താവന, പോസ്റ്റൽ ബാലറ്റ് പേപ്പർ എന്നിവയും മൂന്ന് കവറുകളും നൽകും
3.ബാലറ്റ് പേപ്പറുമായി വീടിനകത്ത് പോയി വോട്ട് രേഖപ്പെടുത്തി അത് പ്രത്യേക കവറിലാക്കണം
4.ബാലറ്റ് പേപ്പർ, സത്യപ്രസ്താവന എന്നിവ ഇട്ട കവറുകൾ മൂന്നാമത്തെ കവറിലാക്കി പോളിംഗ് ഓഫീസറെ തിരിച്ചേൽപിക്കണം. ഇത് സീൽ ചെയ്ത് പോളിംഗ് ഒാഫീസർ സൂക്ഷിക്കും. അതല്ലെങ്കിൽ പോളിംഗ് ഓഫീസറെ ഏൽപിക്കാതെ വരണാധികാരിക്ക് നേരിട്ട് രജിസ്ട്രേഡ് തപാലിൽ അയക്കാം. വോട്ട് ചെയ്തതിന് തെളിവായി പോളിംഗ് ഓഫീസർ രസീത് നൽകും.