കൂത്താട്ടുകുളം : വീടിനുള്ളിൽ ചാരായം വാറ്റിക്കൊണ്ടിരുന്നയാളെ എക്സൈസ് സംഘം പിടികൂടി. ഇടയാർ പീടികപ്പടിയ്ക്ക് സമീപം കരകുഴുപ്പിള്ളിൽ കെ.എ സ്കറിയ (57) യാണ് അറസ്റ്റിലായത്.
പിറവം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
2.75 ലിറ്റർ ചാരായവും, ഒന്നേകാൽ ലിറ്റർ വിദേശമദ്യവും,50 ലിറ്റർ വാഷും പിടിച്ചെടുത്തിട്ടുണ്ട്.സ്കറിയയുടെ ഭാര്യ കൂത്താട്ടുകുളം നഗരസഭയിലെ 24-ാം ഡിവിഷനിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയാണ്. പ്രിവന്റീവ് ഓഫീസർമാരായ ചാൾസ് ക്ലാർവിൻ, സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉൻമേഷ്, ജയദേവൻ, വിനോദ്, ഹരിദാസ്, ജിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫീസർ ടി.കെ.സൗമ്യ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.