മലപ്പുറം: ജില്ലയിൽ 721 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 688 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്. ഉറവിടമറിയാതെ 24പേർക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഒരാൾ വിദേശത്ത് നിന്നെത്തിയതും മറ്റ് ഏഴുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്.
ജില്ലയിൽ 85,842 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 7,670 പേർ വിവിധ ചികിത്സാകേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്.