തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ആയിരം കോടിയുടെ വിദേശ സഹായത്തിനുള്ള പദ്ധതി കൺസൾട്ടൻസി പേടി കാരണം ഗതാഗത വകുപ്പ് മരവിപ്പിച്ചു.
അന്തരീക്ഷ മലിനീകരണം ഒഴിവാക്കി പൊതുഗതാഗതം നടപ്പാക്കുമ്പോഴുള്ള വിദേശ ഫണ്ട് നേടാനായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ശ്രമം. ജപ്പാൻ, കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ഏജൻസികൾ സാമ്പത്തിക സഹായ സന്നദ്ധത ഗതാഗത വകുപ്പിനെ അറിയിച്ചിരുന്നു. അതിനൊപ്പം, ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ ഗ്രീൻ ഫണ്ട് നേടാനും ശ്രമിച്ചിരുന്നു. ഫണ്ട് കൈമാറ്റത്തിന് കൺസൾട്ടൻസിയെ വയ്ക്കണമെന്ന ഏജൻസികളുടെ ആവശ്യമാണ് ഗതാഗത വകുപ്പിനെ പിന്തിരിപ്പിച്ചത്. ഇ-മൊബിലിറ്റി പദ്ധതിയിൽ ഉൾപ്പെടെ കൺസൾട്ടൻസി വിവാദം കത്തി നിൽക്കുന്നതിനാൽ, വീണ്ടും കൺസൾട്ടൻസിയെ വയ്ക്കുന്നത് സർക്കാരിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഫയൽ കെട്ടിപ്പൂട്ടിയത്.
വിദേശ ഏജൻസികൾ ഒന്നു മുതൽ രണ്ട് ശതമാനം വരെ പലിശയ്ക്കാണ് വായ്പ വാഗ്ദാനം ചെയ്തിരുന്നത്.കെ.എസ്.ആർ.ടി.സിക്ക് കിഫ്ബി വായ്പ നൽകിയത് 4% പലിശയ്ക്കാണ്. ബാങ്ക് കൺസോർഷ്യത്തിന്റെ പലിശ 8.25% . അതിനാൽ, കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടെ ഫണ്ട് സ്വീകരിക്കാനായിരുന്നു മുൻ തീരുമാനം. ഇതിനായി ജപ്പാനിലെയും,കൊറിയിലെയും ഏജൻസികളുമായി ആശയ വിനിമയം നടത്തിയിരുന്നു.
സി.എൻ.ജി ബസുമായി ബ്രസീലും ഫ്രാൻസും
സി.എൻ.ജി, ഇലക്ട്രിക് ബസുകൾ വാങ്ങിയാൽ ഒരു ശതമാനം പലിശയ്ക്ക് വായ്പ നൽകാമെന്നായിരുന്നു ബ്രസീൽ, ഫ്രഞ്ച് കമ്പനികളുടെ വാഗ്ദാനം.
പെരുകുന്ന കടം