SignIn
Kerala Kaumudi Online
Sunday, 17 January 2021 3.46 PM IST

െെബബി​ളി​ൽ പി​റന്ന ചി​ത്രങ്ങൾ

s

ഇ​ല​ക​ൾ​ ​കൊ​ഴി​യു​ന്ന​ ​ന​വം​ബ​ർ​ ​മാ​സം​ ​വി​ട​വാ​ങ്ങി.​ ​ഇ​നി​ ​മ​ഞ്ഞ് ​പെ​യ്യു​ന്ന​ ​ ഡി​സം​ബ​ർ​ രാ​ത്രി​ക​ളാ​ണ്.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ക്കി​ട​യി​ലും​ ​ഉ​ണ്ണി​യേ​ശു​വി​ന്റെ​ ​ പി​റ​വി​യെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​വ​രെ​ല്ലാം​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​ മ​ണ്ണി​ലും​ ​വി​ണ്ണി​ലും​ ​സ​മാ​ധാ​ന​ത്തി​ന്റെ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​വി​രി​യു​ന്ന​ ​ക്രി​സ്മ​സ് ​രാ​വു​ക​ളാ​ണ് ​ഇ​നി.​ ​ഡി​സം​ബ​ർ​ ​മാ​സം​ ​തു​ട​ങ്ങു​ന്ന​തോ​ടെ​ ​വി​ശു​ദ്ധ​ ​ഗ്ര​ന്ഥ​മാ​യ​ ​ ബൈ​ബി​ളി​നെ​ ​ഇ​തി​വൃ​ത്ത​മാ​ക്കി​ ​കൊ​ണ്ട് ​ഉ​ട​ലെ​ടു​ത്ത​ ​സി​നി​മ​ക​ളും​​ടി​വി​യി​ലും​ ​ മ​റ്റും സാന്നി​ദ്ധ്യം അറി​യി​ക്കുന്നു....

ബൈ​ബി​ൾ​ ​ക​ഥ​ക​ളേ​യും​ ​യേ​ശു​ ​ക്രി​സ്തു​വി​ന്റെ​ ​ജീ​വി​ത​ത്തെ​യും​ ​ആ​സ്പ​ദ​മാ​ക്കി​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ത്ര​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ലോ​ക​ത്തു​ള്ള​ത്.​ ​അ​തും​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ൽ​ ​നി​ന്നും.​ 1900​ക​ളു​ടെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ത​ന്നെ​ ​ബൈ​ബി​ൾ​ ​ക​ഥ​ക​ൾ​ ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​ആ​ദ്യ​ ​കാ​ല​ങ്ങ​ളി​ൽ​ ​യേ​ശു​വി​ന്റെ​ ​ജീ​വി​ത​ത്തി​ലേ​ക്കാ​യി​രു​ന്നു​ ​കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​തെ​ങ്കി​ൽ​ ​പി​ൽ​കാ​ല​ത്ത് ​അ​ത് ​ബൈ​ബി​ളി​ലെ​ ​മ​റ്റ് ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്കും​ ​വ്യാ​പി​ച്ചു. യേ​ശു​വി​ന്റെ​ ​ജ​ന​നം​ ​മു​ത​ൽ​ ​കു​രി​ശാ​രോ​ഹ​ണം​ ​വ​രെ​യു​ള്ള​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ദ​ ​ഗ്രേ​റ്റ​സ്‌​റ്റ് ​സ്‌​റ്റോ​റി​ ​എ​വ​ർ​ ​ടോ​ൾ​ഡ് ​(​ 1965​ ​),​ ​ദ​ ​നേ​റ്റി​വി​റ്റി​ ​സ്‌​റ്റോ​റി​ ​(​ 2006​ ​),​ ​സ​ൺ​ ​ഒ​ഫ് ​ഗോ​ഡ് ​(​ 2014​ ​),​ ​പേ​ർ​ഷ്യ​യു​ടെ​ ​രാ​ജ്ഞി​യാ​യി​ ​മാ​റു​ന്ന​ ​എ​സ്ത​ർ​ ​എ​ന്ന​ ​ജൂ​ത​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​വ​ൺ​ ​നൈ​റ്റ് ​വി​ത്ത് ​ദ​ ​കിം​ഗ് ​(​ 2006​),​ ​ദ​ ​ബു​ക്ക് ​ഒ​ഫ് ​എ​സ്ത​ർ​ ​(​ 2013​),​ ​മോ​ശ​യു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​പ്രി​ൻ​സ് ​ഒ​ഫ് ​ഈ​ജി​പ്റ്റ് ​(​ 1998​ ​),​ ​സെ​ന്റ് ​പോ​ളി​നെ​ ​കു​റി​ച്ചു​ള്ള​ ​പോ​ൾ,​ ​അ​പോ​സ്ത​ൽ​ ​ഒ​ഫ് ​ക്രൈ​‌​സ്‌​റ്റ് ​(​ 2018​),​ ​അ​തി​മാ​നു​ഷി​ക​ ​ശ​ക്തി​യു​ള്ള​ ​ബൈ​ബി​ൾ​ ​ക​ഥാ​പാ​ത്ര​മാ​യ​ ​സാം​സ​ണി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​സാം​സ​ൺ​ ​(​ 2018​ ​),​ ​സാം​സ​ൺ​ ​ആ​ൻ​ഡ് ​ദെ​ലി​ല​ ​(​ 1949​ ​)​ ​തു​ട​ങ്ങി​യ​വ​ ​ബൈ​ബി​ൾ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ഉ​ദാ​ഹ​ര​ണം​ ​മാ​ത്രം.​ ​ഇ​ക്കൂ​ട്ട​ത്തി​ൽ​ ​ഏ​റ്റ​വും​ ​ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ ​ഏ​താ​നും​ ​ബൈ​ബി​ൾ​ ​ചി​ത്ര​ങ്ങ​ളെ​ ​പ​രി​ച​യ​പ്പെ​ടാം:

​ദ​ ​ടെ​ൻ​ ​ ക​മാ​ൻ​ഡ്മെ​ന്റ്സ്
വ​ർ​ഷം​ ​: 1956
സം​വി​ധാ​നം​ ​: ​സെ​സി​ൽ​ ​ബി​ ​ഡി​മിൽ

പ്ര​വാച​ക​നാ​യ​ ​മോ​ശ​യേ​യും​ ​(​ ​M​o​s​e​s​ ​)​ ​ബു​ക്ക് ​ഒ​ഫ് ​എ​ക്സോ​ഡ​സി​നേ​യും​ ​പ​ത്ത് ​ക​ല്പ​ന​ക​ളേ​യും​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​ ​ബൈ​ബി​ൾ​ ​ക​ഥ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്തം.​ ​പ്ര​ശസ്ത ന​ട​ൻ​ ​ചാ​ൾ​ട്ട​ൺ​ ​ഹെ​സ്‌​റ്റ​ൺ​ ​ആ​ണ് ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​നാ​യെ​ത്തു​ന്ന​ത്.​ ​റാം​സെ​സ് ​I​I​ ​ഫ​റ​വോ​യു​ടെ​ ​വേ​ഷ​ത്തി​ൽ​ ​ന​ട​ൻ​ ​യൂ​ൾ​ ​ബ്രി​ന്ന​ർ​ ​എ​ത്തു​ന്നു​ണ്ട്.​ ​റി​ലീ​സ് ​ചെയ്ത ​സ​മ​യത്ത് ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​ചി​ത്ര​മാ​യി​രു​ന്നു.​ ​ഏ​ഴ് ​ഓ​സ്കാ​ർ​ ​നോ​മി​നേ​ഷ​നു​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ൽ​ ​മി​ക​ച്ച​ ​വി​ഷ്വ​ൽ​ ​ഇ​ഫ്ക്ടി​നു​ള്ള​ ​പു​ര​സ്കാ​രം​ ​നേ​ടു​ക​യും​ ​ചെ​യ്തു.

s

​ബെ​ൻ​ഹർ

വ​ർ​ഷം​ ​:​ 1959
സം​വി​ധാ​നം​ ​: ​വി​ല്യം​ ​വെ​യ്‌​ലർ

'​ ​ദ​ ​ടെ​ൻ​ ​ക​മാ​ൻ​ഡ്മെ​ന്റ്സി​"ന് ​ശേ​ഷം​ ​ഇ​തി​ഹാ​സ​ ​ന​ട​ൻ​ ​ചാ​ൾ​ട്ട​ൺ​ ​ഹെ​സ്‌​റ്റ​ൺ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ​ ​ചി​ത്രം.​ ​മി​ക​ച്ച​ ​ചി​ത്രം,​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​ൻ,​ ​മി​ക​ച്ച​ ​ന​ട​ൻ,​ ​മി​ക​ച്ച​ ​സ​ഹ​ന​ട​ൻ​ ​ഉ​ൾ​പ്പ​ടെ​ 11​ ​ഓ​സ്കാ​ർ​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​സ്വ​ന്ത​മാ​ക്കി​ ​ച​രി​ത്രം​ ​തി​രു​ത്തി​യെ​ഴു​തി​യ​ ​ബെ​ൻ​ ​ഹ​ർ​ ​അ​ന്ന് ​ഇ​റ​ങ്ങി​യ​തി​ൽ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​തും​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യ​തു​മാ​യ​ ​ചി​ത്രം​ ​ആ​യി​രു​ന്നു.​ ​ലൂ​യി​സ് ​വാ​ല​സ് ​ര​ചി​ച്ച​ ​'​ ​ബെ​ൻ​ഹ​ർ​ ​:​ ​എ​ ​ടെ​യ്‌​ൽ​ ​ഒ​ഫ് ​ദ​ ​ക്രൈ​സ്‌​റ്റ് ​'​ ​(1880​ ​)​ ​എ​ന്ന​ ​നോ​വ​ലി​നെ​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ് ​ ​ ​ചി​ത്രം.​ ​ബെ​ൻ​ ​ഹ​ർ​ ​ഫി​ക്‌​ഷ​ണ​ൽ​ ​ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും​ ​യേ​ശു​വി​ന്റെ​ ​കു​രി​ശാ​രോ​ഹ​ണ​വു​മാ​യും​ ​ച​രി​ത്ര​വും​ ​ഇ​ട​ക​ല​ർ​ത്തി​യ​ ​പു​രാ​ത​ന​ ​റോ​മാ​സാ​മ്രാ​ജ്യ​മാ​ണ് ​ചി​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​ഹൈ​ലൈ​റ്റ്.​ ​ഹോ​ളി​വു​ഡി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​ക്ലാ​സി​ക് ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​ബെ​ൻ​ ​ഹ​ർ.

​ബ​റ​ബാ​സ്
വ​ർ​ഷം​ ​ : 1961
സം​വി​ധാ​നം​ ​ : ​റി​ച്ചാ​ർ​ഡ് ​ഫ്ലെ​യി​ഷർ
ബൈ​ബി​ൾ​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ബ​റ​ബാ​സി​ന്റെ​ ​ജീ​വി​ത​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​ത്.​ ​ആ​ന്റ​ണി​ ​ക്വി​ൻ​ ​ആ​ണ് ​പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.​ ​യേ​ശു​വി​നെ​ ​കു​രി​ശി​ലേ​റ്റു​ന്ന​തി​ന് ​മു​ന്നേ​ ​മോ​ചി​പ്പി​ക്ക​പ്പെ​ട്ട​ ​കു​റ്റ​വാ​ളി​യാ​ണ് ​ബ​റ​ബാ​സ്.

​കിം​ഗ് ​ ഒ​ഫ് ​കിം​ഗ്സ്
വ​ർ​ഷം​ : ​ 1961
സം​വി​ധാ​നം : നി​ക്കോ​ളാ​സ് ​റേ
ക്രി​സ്തു​വി​ന്റെ​ ​ജ​ന​നം,​ ​കു​രി​ശി​ലേ​റ്റ​ൽ,​ ​ഉ​യ​ർ​ത്തെ​ഴു​നേ​ൽ​പ്പ് ​എ​ന്നി​വ​യെ​ ​ചി​ത്രീ​ക​രി​ക്കു​ന്നു.​ ​അ​മേ​രി​ക്ക​ൻ​ ​ന​ട​ൻ​ ​ജെ​ഫ്രി​ ​ഹ​ണ്ട​ർ​ ​ആ​ണ് ​യേ​ശു​വി​ന്റെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​അകാ​ല​ത്തി​ൽ​ ​അ​ന്ത​രി​ച്ച​ ​ജെ​ഫ്രി​ ​ഹ​ണ്ട​റെ​ ​ഇ​ന്നും​ ​ഈ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​എ​ല്ലാ​വ​രും​ ​ഓ​ർ​ക്കു​ന്നു.

z

ദ​ ​ബൈ​ബി​ൾ​ ​:​ ​ഇ​ൻ​ ​ദ​ ​ബി​ഗി​നിം​ഗ്

വ​ർ​ഷം​ :​ 1966
സം​വി​ധാ​നം​ ​:​ ​ജോ​ൺ​ ​ഹ്യൂ​സ്‌​റ്റൺ
ഉ​ല്പ​ത്തി​ ​പു​സ്ത​ക​ത്തി​ലെ​ ​(​ ​B​o​o​k​ ​o​f​ ​G​e​n​e​s​i​s​ ​)​ ​ആ​ദ്യ​ 22​ ​അ​ദ്ധ്യാ​യ​ങ്ങ​ളാ​ണ് ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്തം.​ ​ആ​ദ​മി​ന്റെ​യും​ ​ഹ​വ്വ​യു​ടെ​യും​ ​ക​ഥ,​ ​നോ​ഹ​യു​ടെ​ ​പെ​ട്ട​കം,​ ​എ​ബ്ര​ഹാം,​ ​ഐ​സ​ക് ​തു​ട​ങ്ങി​യ​ ​ഭാ​ഗ​ങ്ങ​ൾ​ ​ചി​ത്ര​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
അ​മേ​രി​ക്ക​ൻ​ ​ന​ട​ൻ​ ​മൈ​ക്ക​ൽ​ ​പാ​ർ​ക്സ് ​ആ​ദ​മാ​യും​ ​സ്വീ​ഡി​ഷ് ​ന​ടി​ ​യ​‌്യൂ​ല​ ​ബെ​ർ​ഗ്രി​ഡ് ​ഹ​വ്വ​യാ​യും​ ​എ​ത്തു​ന്നു.​ ​സം​വി​ധാ​യ​ക​ൻ​ ​ജോ​ൺ​ ​ഹ്യൂ​സ്‌​റ്റ​ൺ​ ​ത​ന്നെ​യാ​ണ് ​നോ​ഹ​യാ​യി​ ​അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​പീ​റ്റ​ർ​ ​ഓ​റ്റൂ​ൾ,​ ​അ​വ​ ​ഗാ​ർ​ഡ്‌​ന​ർ​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ലു​ണ്ട്.​ ​പ​ഴ​യ​ ​നി​യ​മം​ ​മു​ഴു​വ​ൻ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യാ​ണ് ​ഇ​ത് ​ക​രു​തി​യി​രു​ന്ന​തെ​ങ്കി​ലും,​ ​ദ​ ​ബൈ​ബി​ൾ​ ​:​ ​ഇ​ൻ​ ​ദ​ ​ബി​ഗി​നിം​ഗി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​ ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ​ ​പുറത്തി​റങ്ങി​യി​ല്ല.


ജീ​സ​സ് ​ക്രൈ​സ്റ്റ് ​സൂ​പ്പ​ർ​‌​സ്‌​റ്റാർ
വ​ർ​ഷം​ : ​ 1973
സം​വി​ധാ​നം : ​നോ​ർ​മാ​ൻ​ ​ജെ​വി​സൺ
1970​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഇ​തേ​ ​പേ​രി​ലു​ള്ള​ ​റോ​ക്ക് ​ഒ​പ്പേ​റ​യെ​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​ത്.​ ​യേ​ശു​വി​നെ​ ​കു​രി​ശി​ലേ​റ്റു​ന്ന​തി​ന് ​ഒ​രാ​ഴ്ച​ ​മു​മ്പ് ​യേ​ശു​വി​നും​ ​യൂ​ദാ​സി​നു​മി​ടെ​യി​ലെ​ ​സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്തം.​ ​ടെ​ഡ് ​നീ​ലെ​യ്,​ ​കാ​ൾ​ ​ആ​ൻ​ഡേ​ഴ്സ​ൺ​ ​എ​ന്നി​വ​ർ​ ​യ​ഥാ​ക്ര​മം​ ​യേ​ശു​വും​ ​യൂ​ദാ​സു​മാ​യെ​ത്തു​ന്നു.

ദ​ ​ലാ​സ്‌​റ്റ് ​ടെം​പ് ​റ്റേ​ഷ​ൻ​ ​ ഒ​ഫ് ​ ക്രൈ​സ്‌​റ്റ്
വ​ർ​ഷം​:​ 1988
സം​വി​ധാ​നം​ : ​ ​മാ​ർ​ട്ടി​ൻ​ ​സ്കോ​ർ​സെ​സി
ഗ്രീ​ക് എ​ഴു​ത്തു​കാ​ര​ൻ​ ​നി​ക്കോ​സ് ​ക​സ​ൻ​ദ്സ​ക്കി​സ് 1955​ൽ​ ​ര​ചി​ച്ച​ ​വി​വാ​ദ​ ​നോ​വ​ൽ​ ​ആ​യ​ ​'​ദ​ ​ലാ​സ്‌​റ്റ് ​ടെം​പ് ​റ്റേ​ഷ​ൻ​ ​ഒ​ഫ് ​ക്രൈ​സ്‌​റ്റ് " ​(​ ​T​h​e​ ​L​a​s​t​ ​T​e​m​p​t​a​t​i​o​n​ ​O​f​ ​C​h​r​i​s​t​ ​)​ ​നെ​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​ത്.​ ​വി​ല്ലെം​ ​ഡെ​ഫോ​യാ​ണ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സ് ​ക്രി​സ്തു​ ​മ​ത​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ടെ​യി​ൽ​ ​പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും​ ​മാ​ർ​ട്ടി​ൻ​ ​സ്കോ​ർ​സെ​യ്ക്ക് ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നു​ള്ള​ ​ഓ​സ്കാ​ർ​ ​നോ​മി​നേ​ഷ​ൻ​ ​ല​ഭി​ച്ചി​രു​ന്നു.

z

​ജോ​സ​ഫ് ​:​ ​കിം​ഗ് ​ഒ​ഫ് ​ഡ്രീം​സ്

വ​ർ​ഷം​ : 2000
സം​വി​ധാ​നം​ : ​ ​റോ​ബ​ർ​ട്ട് ​റാ​മി​റെ​സ്
ആ​നി​മേ​റ്റ​ഡ് ​ചി​ത്ര​മാ​യ​ ​ഇ​ത് ​ബൈ​ബി​ൾ​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ജോ​സ​ഫി​ന്റെ​ ​ക​ഥ​യാ​ണ്.​ ​ആ​ട്ടി​ട​യ​നാ​യ​ ​ജോ​സ​ഫ് ​ഈ​ജി​പ്റ്റി​ലെ​ ​രാ​ജാ​വി​ന്റെ​ ​ഉ​പ​ദേ​ശ​ക​നാ​യി​ ​മാ​റു​ന്നു.​ ​സ്വ​പ്ന​ങ്ങ​ളു​ടെ​ ​അ​ർ​ത്ഥം​ ​വ്യാ​ഖാ​നി​ക്കാ​നു​ള്ള​ ​പ്ര​ത്യേ​ക​ ​ക​ഴി​വി​ന് ​ഉ​ട​മ​യാ​ണ് ​ജോ​സ​ഫ്.​ ​ന​ട​ൻ​ ​ബെ​ൻ​ ​അ​ഫ്ല​ക് ​ആ​ണ് ​ജോ​സ​ഫി​ന് ​ശ​ബ്ദം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നോ​ അ​ ​(​N​o​a​h)
വ​ർ​ഷം​ : 2014
സം​വി​ധാ​നം​ ​: ​ഡേ​ര​ൻ​ ​അ​രോ​നോ​ഫ്സ്കി
റ​സ​ൽ​ ​ക്രോ,​ ​ജെ​ന്നി​ഫ​ർ​ ​കോ​ന​ല്ലി,​ ​എ​മ്മ​ ​വാ​ട്സ​ൺ,​ ​ആ​ന്റ​ണി​ ​ഹോ​പ്കി​ൻ​സ് ​തു​ട​ങ്ങി​ ​വ​ൻ​ ​താ​ര​നി​രയുണ്ട്.​ ​ചി​ത്ര​ത്തി​ലെ​ ​മ​ത​പ​ര​മാ​യ​ ​ഘ​ട​ക​ങ്ങ​ളെ​ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​വി​വാ​ദ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​ചൈ​ന​ ​ഈ​ ​സി​നി​മ​യ്ക്ക് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ചി​ല​ ​മു​സ്ലിം​ ​രാ​ജ്യ​ങ്ങ​ളും​ ​ചി​ത്ര​ത്തെ​ ​വി​ല​ക്കി​യി​രു​ന്നു.​ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ​ ​നി​ന്നും​ ​മ​നു​ഷ്യ​രാ​ശി​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​പേ​ട​കം​ ​നി​ർ​മി​ക്കു​ന്ന​ ​നോ​ഹ​യു​ടെ​ ​ക​ഥ​യാ​ണി​ത്.

എ​ക്സോ​ഡ​സ് ​:​ ​ഗോ​ഡ്സ് ​ആ​ൻ​ഡ് ​കിം​ഗ്സ്
വ​ർ​ഷം​: ​ 2014
സം​വി​ധാ​നം​ ​-​ ​റി​ഡ്‌​ലി​ ​സ്കോ​ട്ട്
ക്രി​സ്‌​റ്റ്യ​ൻ​ ​ബെ​യ്ൽ,​ ​ജോ​യ​ൽ​ ​എ​ഡ്ഗ​ർ​ട​ൺ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തി​യ​ ​ചി​ത്രം​ ​മോ​ശ​യു​ടെ​ ​പു​റ​പ്പാ​ട് ​(​ ​ദ​ ​എ​ക്സോ​ഡ​സ് ​)​ ​നെ​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ് ​ സി​നി​മ.

a

ദ​ ​പാ​ഷ​ൻ​ ​ ഒ​ഫ് ​ദ​ ​ക്രൈ​സ്‌​റ്റ് ​

വ​ർ​ഷം​ ​:2004
സം​വി​ധാ​നം​ ​:​ ​മെ​ൽ​ ​ഗി​ബ്സൺ
ന​ട​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​മെ​ൽ​ ​ഗി​ബ്സ​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്ത ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യ​ ​ദ​ ​പാ​ഷ​ൻ​ ​ഒ​ഫ് ​ദ​ ​ക്രൈ​സ്‌​റ്റ് ​ഏ​റെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ സി​നി​മയാണ്. ​ജിം​ ​കാ​വീ​സ​ൽ,​ ​മ​യ​ ​മോ​ർ​ഗെ​ൻ​സ്‌​റ്റേ​ൺ,​ ​മോ​ണി​ക​ ​ബെ​ലൂ​ചി​ ​എ​ന്നി​വ​ർ​ ​യ​ഥാ​ക്ര​മം​ ​യേ​ശു,​ ​ക​ന്യാ​മ​റി​യം,​ ​മ​ഗ്ദ​ല​ന​ ​മ​റി​യം​ ​എ​ന്നി​വ​രു​ടെ​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ക്രി​സ്തു​വി​നെ​ ​ക്രൂ​ശി​ക്കു​ന്ന​തി​നു​മു​മ്പു​ള്ള​ ​അ​വ​സാ​ന​ ​നി​മി​ഷ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ക്കു​ന്നു.​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​വി​വാ​ദ​ങ്ങ​ളും​ ​നേ​രി​ട്ടു.​ ​ക്രി​സ്തു​മ​ത​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​ ​സി​നി​മ​ക​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യ​ ​ചി​ത്ര​മാ​ണി​ത്.​ ​മൂ​ന്ന് ​ഓ​സ്കാ​ർ​ ​നോ​മി​നേ​ഷ​നു​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.

​റി​സൻ
വ​ർ​ഷം​ ​-​ 2016
സം​വി​ധാ​നം​ ​-​ ​കെ​വി​ൻ​ ​റെ​യ്നോ​ൾ​ഡ്സ്
ജോ​സ​ഫ് ​ഫി​യ​ൻ​സ് ​പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.​ ​ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന് ​ശേ​ഷം​ ​യേ​ശു​വി​ന്റെ​ ​ശ​രീ​രം​ ​തേ​ടു​ന്ന​ ​ഒ​രു​ ​റോ​മ​ൻ​ ​സൈ​നി​ക​നെ​ ​പ​റ്റി​യാ​ണ് ​ക​ഥ.

മേ​രി​ ​മ​ഗ്ദ​ലീൻ
വ​ർ​ഷം: 2018
സം​വി​ധാ​നം​ ​:
ഗാ​ർ​ത്ത് ​ഡേ​വി​സ്
ബൈ​ബി​ളി​ലെ​ ​മ​ഗ്ദ​ല​ന​ ​മ​റി​യ​ത്തി​ന്റെ​ ​ക​ഥ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​മേ​രി​ ​മ​ഗ്ദ​ലീ​നാ​യി​ ​റൂ​ണി​ ​മെ​യ്റാ​യും​ ​യേ​ശു​ ​ക്രി​സ്തു​വാ​യി​ ​വാ​കീ​ൻ​ ​ഫീ​നി​ക്സും​ ​എ​ത്തു​ന്നു.​ ​ബൈ​ബി​ളി​ലെ​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഏ​താ​നും​ ​ചി​ല​ ​സി​നി​മ​ക​ളി​ൽ​ ​ഒ​ന്നാ​ണി​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BIBILE CHARCTERS MOVIES
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.