SignIn
Kerala Kaumudi Online
Wednesday, 27 January 2021 5.06 PM IST

കാവൽ

ss

സു​രേ​ഷ് ​ ഗോ​പി​യും​ ​ ര​ൺ​ജി​ ​ പ​ണി​ക്ക​രും ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​ അ​വ​ത​രി​പ്പി​ക്കു​ന്ന​ ​നി​ഥി​ൻ​ ​ ര​ൺ​ജി​ ​പ​ണി​ക്ക​രു​ടെ​ ​കാ​വ​ൽ​ ​ പൂ​ർ​ത്തി​യാ​യി....

ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ക​സ​ബ​യ്ക്കു​ശേ​ഷം​ ​അ​ച്ഛ​ന്റെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​ലേ​ലം​ ​-2​ ​ചെ​യ്യാ​നാ​യി​രു​ന്നു​ ​നി​ഥി​ൻ​ ​ര​ൺ​ജി​ ​പ​ണി​ക്ക​രു​ടെ​ ​പ്ളാ​ൻ.​ ​പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ആ​ ​പ്രോ​ജ​ക്ട് ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​പ്പോ​ൾ​ ​മ​റ്റൊ​രു​ ​തി​ര​ക്ക​ഥാ​കൃ​ത്തി​ന്റെ​ ​ര​ച​ന​യി​ൽ​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​വേ​റൊ​രു​ ​ചി​ത്രം​ ​പ്ളാ​ൻ​ ​ചെ​യ്തു.​ ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങു​ന്ന​തി​ന് ​ആ​ഴ്ച​ക​ൾ​ക്കു​മു​ൻ​പ് ​അ​വ​സാ​ന​ ​നി​മി​ഷം​ ​ക​പ്പി​നും​ ​ചു​ണ്ടി​നു​മി​ട​യി​ൽ​ ​ആ​ ​സി​നി​മ​യും​ ​കൈ​വി​ട്ടു​പോ​യ​പ്പോ​ൾ​ ​നി​ഥി​ന് ​വാ​ശി​യാ​യി.​ ​എ​ന്താ​യാ​ലും​ ​അ​ടു​ത്ത​ ​ചി​​​ത്ര​ത്തി​​​ൽ​ ​സു​രേ​ഷ് ​ഗോ​പി​​​ ​ത​ന്നെ​ ​നാ​യ​ക​ൻ.അ​നു​യോ​ജ്യ​മാ​യ​ ​ഒ​രു​ ​ക​ഥ​ ​വീ​ണു​കി​​​ട്ടി​​​യ​പ്പോ​ൾ​ ​നി​​​ഥി​​​ൻ​ ​അ​ക്ക​ഥ​ ​സു​രേ​ഷ് ​ഗോ​പി​​​യോ​ട് ​പ​റ​ഞ്ഞു.​ ​ചെ​യ്യാം.​ ​ക​ഥ​ ​കേ​ട്ട​ ​സു​രേ​ഷ് ​ഗോ​പി​​​ ​നി​​​ഥി​​​ന് ​വാ​ക്ക് ​ന​ല്കി​. ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ക​സ​ബ​യു​ടെ​ ​നി​ർ​മ്മാ​താ​വ് ​ത​ന്നെ​ ​ത​ന്റെ​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​കാ​വ​ലും​ ​നി​ർ​മ്മി​ക്കു​മെ​ന്ന് ​നി​ഥി​ൻ​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​പ​റ​ഞ്ഞു.


സു​രേ​ഷ് ​ഗോ​പി​യോ​ടൊ​പ്പം​ ​തു​ല്യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ത്തി​ൽ​ ​ര​ൺ​ജി​പ​ണി​ക്ക​രും​ ​കൂ​ടി​ ​വ​ന്ന​പ്പോ​ൾ​ ​കാ​വ​ലി​ന്റെ​ ​ക​ള​ർ​ ​വ​ർ​ദ്ധി​ച്ചു.
ഒ​ട്ടേ​റെ​ ​തീ​പ്പൊ​രി​ ​സി​നി​മ​ക​ൾ​ ​സൃ​ഷ്ടി​ച്ച​ ​ഹീ​റോ​ ​-​ ​റൈ​റ്റ​ർ​ ​കോ​മ്പി​നേ​ഷ​നെ​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​ഒ​ന്നി​ച്ച​വ​ത​രി​പ്പി​ക്കാ​നു​ള്ള​ ​നി​യോ​ഗം​ ​ഒ​രു​അ​പൂ​ർ​വ്വ​ ​സൗ​ഭാ​ഗ്യ​മാ​യാ​ണ് ​നി​ഥി​ൻ​ ​ക​രു​തു​ന്ന​ത്.അ​ച്ഛ​ന്റെ​ ​ഭ​ര​ത് ​ച​ന്ദ്ര​ൻ​ ​ഐ.​പി.​എ​സ് ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​റാ​യി​ട്ടാ​ണ് ​സി​നി​മ​യി​ൽ​ ​എ​ന്റെ​ ​തു​ട​ക്കം.​ ​അ​തു​ക​ഴി​ഞ്ഞ് ​രൗ​ദ്ര​ത്തി​ലും​ ​ഞാ​ൻ​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​റാ​യി​രു​ന്നു.​ ​ആ​ദ്യ​ ​ര​ണ്ട് ​സി​നി​മ​യും​ ​ഞാ​ൻ​ ​അ​ച്ഛ​ന്റെ​ ​കൂ​ടെ​യാ​ണ് ​വ​ർ​ക്ക് ​ചെ​യ്ത​ത്.​ ​അ​ച്ഛ​ൻ​ ​എ​ഴു​തി​ ​ഷാ​ജി​കൈ​ലാ​സ് ​സാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ദ​ ​കിം​ഗ് ​ആ​ൻ​ഡ് ​ദ​ ​ക​മ്മി​ഷ​ണ​റി​ലും​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​റാ​യി​രു​ന്നു.​ ​കാ​വ​ലി​ന്റെ​ ​ഫൈ​ന​ൽ​ ​ഡ്രാ​ഫ്ട് അ​ച്ഛ​ൻ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ത​വ​ണ​ ​വാ​യി​ച്ചി​ട്ടു​ണ്ട്.​ ​അ​ച്ഛ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ​മാ​ത്ര​മ​ല്ല​ ​മ​റ്റ് ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ക​ഥാ​ഗ​തി​യെ​ക്കു​റി​ച്ചു​മെ​ല്ലാം​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​ച്ഛ​ന് ​ന​ന്നാ​യി​ട്ട​റി​യാ​മാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​അ​ധി​കം​ ​പ​റ​ഞ്ഞ് ​ബോ​ധി​പ്പി​ക്കേ​ണ്ടി​ ​വ​ന്നി​ട്ടി​ല്ല.​ ​അ​ച്ഛ​നെ​ ​ഡ​യ​റ​ക്ട് ​ചെ​യ്യു​ന്ന​ത് ​എ​നി​ക്കൊ​രു​ ​സ്വ​പ്നം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യ​തു​പോ​ലെ​യാ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​ ​സാ​റും​ ​അ​ച്ഛ​നും​ ​ഒ​രു​മി​ച്ചു​ള്ള​ ​സീ​നു​ക​ളൊ​ക്കെ​ ​എ​ടു​ക്കു​മ്പോ​ൾ​ ​മ​ന​സി​ൽ​ ​അ​വ​രൊ​രു​മി​ച്ച് ​ചെ​യ്ത​ ​സി​നി​മ​ക​ളു​ടെ​ ​മേ​ള​മാ​യി​രു​ന്നു.​ ​നി​ഥി​ൻ​ ​പ​റ​യു​ന്നു.നി​ഥി​ന്റെ​ ​ര​ണ്ട് ​വ​യ​സ്സു​ള്ള​ ​മ​ക​ൻ​ ​അ​മാ​നും​ ​കാ​വ​ലി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.കൊ​ച്ചു​കു​ട്ടി​ക​ളെ​ ​അ​ഭി​ന​യി​പ്പി​ച്ചെ​ടു​ക്കാ​ൻ​ ​വ​ലി​യ​ ​പാ​ടാ​ണ്.​ ​അ​ച്ഛ​ന്റെ​ ​കൂ​ടെ​യും​ ​സു​രേ​ഷ് ​ഗോ​പി​ ​സാ​റി​ന്റെ​ ​കൂ​ടെ​യു​മു​ള്ള​ ​സ്വീ​കി​ൻ​സു​ക​ളു​ണ്ട്.​ ​മോ​നാ​വു​മ്പോ​ൾ​ ​അ​വ​രു​മാ​യി​ ​അ​ടു​പ്പ​മു​ണ്ട്.മ​ക​നെ​ ​അ​ഭി​ന​യി​പ്പി​ച്ച​തി​നെ​പ്പ​റ്റി​ ​നി​ഥി​ൻ​ ​പ​റ​ഞ്ഞു.


ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​നാ​യി​ക​യാ​യ​ ​സാ​യാ​ ​ഡേ​വി​ഡാ​ണ് ​കാ​വ​ലി​ലെ​ ​നാ​യി​ക.​ ​സാ​യ​യു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​പേ​ര് ​റേ​ച്ച​ലെ​ന്നാ​ണ്.​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​ക്യാ​ര​ക്ട​റി​ന്റെ​ ​പേ​ര് ​ത​ന്നെ​ ​അ​വ​ർ​ ​റേ​ച്ചി​ലി​നു​മി​ട്ടു.​ ​കാ​വ​ലി​ലൂ​ടെ​ ​സ്വ​ന്തം​ ​പേ​രാ​യ​ ​റേ​ച്ച​ൽ​ ​ഡേ​വി​ഡ് ​എ​ന്ന​ ​പേ​രു​ത​ന്നെ​ ​താ​രം​ ​വീ​ണ്ടും​ ​സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.ശ്രീ​ജി​ത്ത് ​ര​വി,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​ഇ​വാ​ൻ​ ​അ​നി​ൽ,​ ​കി​ച്ചു​ ​ടെ​ല്ല​സ്,​ ​ക​ണ്ണ​ൻ​ ​രാ​ജ​ൻ​ ​പി.​ ​ദേ​വ്,​ ​പ​ത്മ​രാ​ജ് ​ര​തീ​ഷ്,​ ​ശാ​ന്ത​കു​മാ​രി,​ ​പൗ​ളി​ ​വി​ൽ​സ​ൺ,​ ​ചാ​ലി​പാ​ല,​ ​അ​ഞ്ജ​ലി​ ​നാ​യ​ർ,​ ​അം​ബി​കാ​ ​മോ​ഹ​ൻ,​ ​ബേ​ബി​ ​പാ​ർ​ത്ഥ​വി​ ​തു​ട​ങ്ങി​യ​വ​രും​ ​കാ​വ​ലി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​ക്ടേ​ഴ്സ് ​-​ ​സ​ന​ൽ​ ​വി.​ ​ദേ​വ​ൻ,​ ​സ്യ​മ​ന്ത​ക് ​പ്ര​ദീ​പ്,​ ​കോ​സ്റ്റ്യൂ​സ് ​-​ ​നി​സാ​ർ​ ​റ​ഹ്‌​മ​ത്ത്,​ ​മേ​ക്ക​പ്പ് ​-​ ​പ്ര​ദീ​പ് ​രം​ഗ​ൻ,​ ​സ​ഘ​ട്ട​ന​ ​സം​വി​ധാ​നം​ ​-​ ​സു​പ്രീം​ ​സു​ന്ദ​ർ,​ ​റ​ൺ​ ​ര​വി,​ ​മാ​ഫി​യാ​ശ​ശി,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​-​ ​ര​ഞ്ജി​ത്ത് ​മോ​ഹ​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​-​ ​പൗ​ലോ​സ് ​കു​റു​മ​റ്റം,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജേ​ഴ്സ് ​-​ ​അ​ഭി​ലാ​ഷ്,​ ​വി​നു​ ​കൃ​ഷ്ണ​ൻ,​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ടേ​ഴ്സ് ​-​ ​സ​ന്തോ​ഷ്,​ ​മൃ​ണാ​ളി​നി​ ​ഗാ​ന്ധി,​ ​ജ​ഗ​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ്,​ ​ലി​വേ​ഷ് ​പെ​രി​ങ്ങോ​ട്ട്,​ ​സ്റ്റി​ൽ​സ് ​-​ ​മോ​ഹ​ൻ​ ​സു​ര​ഭി,​ ​ക​ട്ട​പ്പ​ന,​ ​വ​ണ്ടി​പ്പെ​രി​യാ​ർ,​ ​കൊ​ല്ല​ങ്കോ​ട്,​ ​വാ​ഗ​മ​ൺ,​ ​കു​മ​ളി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ര​ണ്ട് ​ഷെ​ഡ്യൂ​ളു​ക​ളി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​കാ​വ​ൽ​ ​വി​ഷു​വി​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് ​പ്ളാ​ൻ.
ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ് ​കാ​വ​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.

ശേ​ഷംസ്ക്രീ​നിൽ

പ​ത്തി​രു​പ​ത് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​ഹൈ​റേ​ഞ്ചി​ലെ​വി​ടെ​യോ​ ​ജീ​വി​ച്ചി​രു​ന്ന​ ​ര​ണ്ട് ​ആ​ത്മ​മി​ത്ര​ങ്ങ​ൾ.​ ​ത​മ്പാ​നും​ ​ആ​ന്റ​ണി​യും.​ ​ഒ​രു​ ​കൊ​ച്ച് ​ത​ടി​മി​ല്ലു​മൊ​ക്കെ​യാ​യി​ ​ഇ​ട​ത്ത​രം​ ​ജീ​വി​തം​ ​ന​യി​ച്ചി​രു​ന്ന​ ​അ​വ​ർ​ക്ക് ​എ​പ്പോ​ഴോ​ ​പൊ​ലീ​സു​മാ​യും​ ​സ്ഥ​ല​ത്തെ​ ​ക്രി​മി​ന​ലു​ക​ളു​മാ​യും​ ​ഉ​ര​സേ​ണ്ടി​വ​ന്നു.​ ​അ​വ​ർ​ ​പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള​പ്പു​റ​മാ​യി​രു​ന്നു​ ​അ​തി​ന്റെ​ ​പ്ര​ത്യാ​ഘാ​തം.വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ആ​ന്റ​ണി​ ​ഇ​ല്ലാ​ത്ത​ ​ആ​ ​നാ​ട്ടി​ലേ​ക്ക് ​ത​മ്പാ​ന് ​വീ​ണ്ടും​ ​വ​രേ​ണ്ടി​വ​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RENJI PANICKAR
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.