സംയുക്ത മേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വി. കെ പ്രകാശ് ചിത്രം എരിഡ ബംഗളൂരുവിൽ പൂർത്തിയായി....
ശങ്കറിന് ഒറ്റ ലക്ഷ്യം മാത്രം. എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് പണമുണ്ടാക്കുക. അതിനായി ആർത്തി പിടിച്ച മനസുമായി ശങ്കർപോക്കർ ചീട്ടുകളിയിൽ പങ്കെടുക്കാൻ ബംഗ്ളൂരുവിൽ എത്തുന്നു.തുടർച്ചയായ തോൽവിയിൽ എല്ലാം നഷ്ടപ്പെട്ട ശങ്കർ ഭാര്യ അനു തനിക്ക് ഭാഗ്യം തരുമെന്ന വിശ്വാസത്തിൽ അവരെ കൊണ്ടുവരുന്നു. എന്നാൽ ഭാഗ്യവശാൽ കളിയിൽ ജയിക്കുകയും ഒരുപാട് പണം ലഭിക്കുകയും കടങ്ങൾ തീർത്ത് ഇരുവരും ബാക്കി തുകയുമായി സന്തോഷപൂർവം വീട്ടിലെത്തുകയും ചെയ്തു.
ശങ്കറിനും അനുവിനും എവിടെ നിന്ന് ഇത്രയും പണം കിട്ടിയെന്നും പോക്കർ കളിയെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെ ക്കുറിച്ചും അന്വേഷിക്കാൻ മലയാളം അറിയാവുന്ന കർണാടക പൊലീസ് ഉദ്യോഗസ്ഥൻ എത്തുന്നു.പോക്കർ ചീട്ടുകളിയിൽ അവസാനം ശങ്കർ തോല്പിച്ച എതിരാളിയായിരുന്ന വിജയ് മേനോൻ കൂടി കടന്ന വരുന്നതോടെ സംഭവബഹുലവും ഉദ്വേഗജനകവുമായ മുഹൂർത്തങ്ങളെ ദൃശ്യവത്കരിക്കുന്നു വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ.ശങ്കറായി നാസറും അനുവായി സംയുക്ത മേനോനും വിജയ് മേനോനായി ഹരീഷ് പേരടിയും അഭിനയിക്കുന്നു.
തിരുവമ്പാടി തമ്പാൻ, പുലിമുരുകൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തെന്നിന്ത്യൻ നടൻ കിഷോർ പൊലീസ് ഒാഫീസറായി എത്തുന്നു. 'കഥയും ദൃശ്യങ്ങളും മാത്രമല്ല,ഇതിലെ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളും അത് കെെകാര്യം ചെയ്യുന്നവരുടെ മികവുറ്റ പ്രകടനവും എരിഡയെ വ്യത്യസ്തമാക്കുന്നു. "സംവിധായകൻ വി .കെ പ്രകാശിന്റെ വാക്കുകൾ.എരിഡ എന്നത് ഗ്രീക്ക് പദമാണ്.യവന മിത്തോളജിയിലെ അതിജീവനത്തിന്റെ പ്രതീകമായ ദേവതയുടെ വശ്യവും ഭാവന സമ്പന്നവുമായ അത്ഭുത കഥയുടെ പശ്ചാത്തലത്തിൽ പുതിയ കാലത്തിലെ ജീവിത പോരാട്ട ഭാവങ്ങളെ ദൃശ്യവത്കരിക്കുന്ന എരിഡ ത്രില്ലർ ചിത്രമാണ്. ത്രില്ലർ ചിത്രമാണെങ്കിലും മുഴുനീളെ എന്റർടെയ്നറാണ്.
സ്നേഹം,പ്രണയം, പ്രതികാരം എന്നിവ ഇതിലെ കഥാപാത്രങ്ങളാണ്. 'ആരാണ് മിടുക്കൻ,ആരാണ് മിടുക്കി അതിനുള്ള ഉത്തരം തേടുകയാണ് എരിഡ."തിരക്കഥാകൃത്ത് െെവ.വി. രാജേഷ് പറഞ്ഞു.
ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ. ശ്രദ്ധേയനായ അഭിജിത്ത് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ,അരോമ ബാബു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് .ലോകനാഥൻ നിർവഹിക്കുന്നു.പ്രശസ്ത നിർമ്മാതാവ് അരോമ മണിയുടെ മകൻ അരോമ ബാബു നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്.എഡിറ്റർ-സുരേഷ് അരസ്,സംഗീതം-അഭിജിത്ത് െെഷലനാഥ്,െെലൻ പ്രൊഡ്യൂസർ- ബാബു,കല-അജയ് മങ്ങാട്, മേക്കപ്പ്-ഹീർ,കോസ്റ്റ്യൂം ഡിെെസനർ-ലിജി പ്രേമൻ,പരസ്യകല-ജയറാംപോസ്റ്റർവാല,പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പാൽ.
വി.കെ. പിയും വൈ. വി രാജേഷും
സംവിധായകൻ വി. കെ. പ്രകാശും തിരക്കഥാകൃത്ത് വൈ. വി രാജേഷും ഒന്നിക്കുന്ന അഞ്ചാമത് സിനിമയാണ് എരിഡ.ഗുലുമാൽ എന്ന ചിത്രത്തിലൂടെയാണ് ഈ ടീം ആദ്യം ഒന്നിക്കുന്നത്. ത്രീ കിംഗ്സാണ് രണ്ടാമത് ചിത്രം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സൈലൻസാണ് വി. കെ. പ്രകാശ്, വൈ. വി രാജേഷ് കൂട്ടുകെട്ടിൽ ഒന്നിച്ച അടുത്ത ചിത്രം. മരുഭൂമിയിലെ ആന എന്ന ചിത്രത്തിനുവേണ്ടിയാണ് ഒടുവിൽ ഒന്നിച്ചത്.