പാലാ : കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള മനുഷ്യനൻമയുടെ കവിയാണെന്ന് ഡോ. കുര്യാസ് കുമ്പളക്കുഴി പറഞ്ഞു. മഹാകവി കട്ടക്കയത്തിന്റെ എൺപത്തിനാലാം ചരമവാർഷികദിനത്തിൽ പാലാ സഹൃദയ സമിതി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രവിപാലാ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി പണിക്കർ കട്ടക്കയം അനുസ്മരണ പ്രഭാഷണം നടത്തി. ഡി. ശ്രീദേവി, രവി പുലിയന്നൂർ ചാക്കോ.സി .പൊരിയത്ത്, എ.എസ്.കുഴികുളം, പി.എസ്. മധൂസൂദനൻ എന്നിവർ പ്രസംഗിച്ചു.