SignIn
Kerala Kaumudi Online
Friday, 05 March 2021 12.18 AM IST

ഗായിക വാണിജയറാമിന് 75 ' ഏതോ ജന്മ കൽപ്പനയിൽ '

vani

നി​ന്നെ​ ​ഞാ​ൻ​ ​എ​ന്തു​ ​വി​ളി​ക്കും?
എ​ന്നെ​ന്നും​ ​ത​ളി​ർ​ക്കു​ന്ന​ ​സൗ​ന്ദ​ര്യ​മെ​ന്നോ...​?​
"
വാ​ണി​ജ​യ​റാം​ ​ഒ​രു​ ​മേ​ശ​യ്ക്ക​പ്പു​റം​ ​മു​ഖാ​മു​ഖ​മി​രു​ന്ന് ​പാ​ടി.​മ​ല​യാ​ള​ത്തി​ൽ​ ​അ​വ​രെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ശി​വ​ന്റെ​ ​സ്വ​പ്ന​ത്തി​ൽ​ ​നി​ന്നു​ള്ള​ ​'​ ​സൗ​ര​യൂ​ഥ​ത്തി​ൽ​ ​വി​ട​ർ​ന്നോ​രു​ ​ക​ല്യാ​ണ​ ​'​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​ഗാ​ന​ത്തി​ലെ​ ​വ​രി​ക​ൾ.​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​ക​ണ്ട​ ​അ​തു​ല്യ​യാ​യ​ ​ഈ​ ​ഗാ​യി​ക​യ്ക്ക് ​ഇ​ന്ന​ലെ​ 75​ ​വ​യ​സ് ​തി​ക​ഞ്ഞു.

വ​ലി​യ​ ​തു​ട​ക്കം
ഒ​രു​ ​ഗാ​യി​ക​യെ​ന്ന​ ​നി​ല​യി​ൽ​ ​ആ​ർ​ക്കും​ ​സ്വ​പ്നം​ ​കാ​ണാ​നാ​വാ​ത്ത​ ​അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു​ ​വാ​ണി​ജ​യ​റാ​മി​ന് ​ല​ഭി​ച്ച​ത്.​ത​മി​ഴ്നാ​ട്ടി​ലെ​ ​വെ​ല്ലൂ​രി​ലാ​യി​രു​ന്നു​ ​ജ​ന​നം.​പേ​ര് ​ക​ലൈ​വാ​ണി.​രം​ഗ​ ​രാ​മാ​നു​ജ​ ​അ​യ്യ​ങ്കാ​ർ​ ​എ​ന്ന​ ​സം​ഗീ​ത​ഞ്ജ​ന്റെ​ ​കീ​ഴി​ൽ​ ​ദീ​ക്ഷി​ത​ർ​ ​കൃ​തി​ക​ൾ​ ​പ​ഠ​നം​ ​തു​ട​ങ്ങി.​ക​ട​ലൂ​ർ​ ​ശ്രീ​നി​വാ​സ​ ​അ​യ്യ​ങ്കാ​ർ,​ടി.​ആ​ർ.​ബാ​ല​സു​ബ്ര​ഹ്മ​ണ്യം,​ആ​ർ.​എ​സ്.​മ​ണി​ ​എ​ന്നി​വ​രി​ൽ​ ​നി​ന്ന് ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​വും.​എ​ട്ടാ​മ​ത്തെ​ ​വ​യ​സി​ൽ​ ​ആ​കാ​ശ​വാ​ണി​യി​ൽ​ ​പ​രി​പാ​ടി​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​കു​ഞ്ഞു​വാ​ണി​ക്ക് ​അ​വ​സ​രം​ ​ല​ഭി​ച്ചു.​പാ​ട്ടി​ന്റെ​ ​ലോ​ക​ത്ത് ​ഉ​ദി​ച്ചു​യ​ർ​ന്ന​ ​വാ​ണി​ ​പ​ഠ​ന​ശേ​ഷം​ ​സ്റ്റേ​ ​ബാ​ങ്ക് ​ഓ​ഫ് ​ഇ​ന്ത്യ​യി​ലെ​ ​ജോ​ലി​ ​സ്വീ​ക​രി​ച്ചു.​വി​വാ​ഹി​ത​യാ​യി.

ജ​യ​റാ​മി​ന്റെ​ ​പി​ന്തുണ
വാ​ണി​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യി​രു​ന്നു​ ​ഭ​ർ​ത്താ​വ് ​ജ​യ​റാം.​ ​ബോം​ബെ​യി​ൽ​ ​സെ​റ്റി​ൽ​ ​ചെ​യ്ത​പ്പോ​ൾ​ ​വാ​ണി​യെ​ ​ഹി​ന്ദു​സ്ഥാ​നി​ ​പ​ഠി​പ്പി​ക്കാ​ൻ​ ​പ്രേ​രി​പ്പി​ച്ച​തും​ ​പാ​ട്യാ​ല​ ​ഘ​രാ​ന​യി​ലെ​ ​ഉ​സ്താ​ദ് ​അ​ബ്ദു​ൽ​ ​റ​ഹ്മാ​ൻ​ ​ഖാ​ന്റെ​യ​ടു​ത്ത് ​കൊ​ണ്ടാ​ക്കി​യ​തും​ ​ജ​യ​റാ​മാ​യി​രു​ന്നു.​സി​ലി​ൽ​ ​സ​ർ​വീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു​ ​ജ​യ​റാം.​ഗ​സ​ലും,​ ​തും​രി​യും,​ഭ​ജ​നു​മ​ട​ക്കം​ ​വാ​ണി​ ​ഹൃ​ദി​സ്ഥ​മാ​ക്കി.​ഈ​ ​വേ​ള​യി​ൽ​ ​ക​മ്പോ​സ​ർ​ ​വ​സ​ന്ത് ​ദേ​ശാ​യി​യെ​ ​പ​രി​ച​യ​പ്പെ​ട്ട​ത് ​വാ​ണി​യു​ടെ​ ​മു​ന്നി​ൽ​ ​വ​ലി​യൊ​രു​ ​ലോ​കം​ ​തു​റ​ക്കാ​ൻ​ ​ഇ​ട​യാ​ക്കി.​കു​മാ​ർ​ ​ഗ​ന്ധ​ർ​വ്വ​യോ​ടൊ​പ്പം​ ​മ​റാ​ത്തി​യി​ൽ​ ​ഒ​രു​ ​സം​ഗീ​ത​ ​ആ​ൽ​ബം​ ​ഒ​രു​ക്കു​ക​യാ​യി​രു​ന്ന​ ​ദേ​ശാ​യി​ ​അ​തി​ൽ​ ​പാ​ടാ​ൻ​ ​വാ​ണി​ക്കും​ ​അ​വ​സ​രം​ ​ന​ൽ​കി.​കു​മാ​ർ​ ​ഗ​ന്ധ​ർ​വ്വ​യോ​ടൊ​പ്പം​ ​യു​ഗ്മ​ഗാ​നം​ ​പാ​ടാ​നാ​യ​ത് ​വാ​ണി​യു​ടെ​ ​പ്ര​ശ​സ്തി​ ​ഉ​യ​ർ​ത്തി.​പ​ണ്ഡി​റ്റ് ​ദി​ന​ക​ർ​ ​കാ​ക്കി​നി​യു​ടെ​ ​മീ​ര​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പാ​ടാ​ൻ​ ​അ​ത് ​വ​ഴി​യൊ​രു​ക്കി.​ആ​ ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​തം​ ​നി​ർ​വ​ഹി​ച്ച​ത്,​മ​റ്റാ​രു​മാ​യി​രു​ന്നി​ല്ല.​സാ​ക്ഷാ​ൽ​ ​പ​ണ്ഡി​റ്റ് ​ര​വി​ശ​ങ്ക​റാ​യി​രു​ന്നു.


ഹി​ന്ദി​യി​ൽ​ ​ത​ക​ർ​പ്പൻ അ​ര​ങ്ങേ​റ്റം
ജ​യാ​ ​ബ​ച്ച​നെ​ ​നാ​യി​ക​യാ​ക്കി​ ​ഹൃ​ഷി​കേ​ശ് ​മൂ​ഖ​ർ​ജി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഗു​ഡ്ഢി​യി​ൽ​ ​വാ​ണി​ ​ആ​ല​പി​ച്ച
'​ ​ബോ​ലേ​രെ​ ​പ​പ്പി​ ​ഹ​രാ​ ​" എ​ന്ന​ ​ഗാ​നം​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ത​രം​ഗ​മാ​യി.​വ​സ​ന്ത് ​ദേ​ശാ​യി​യാ​യി​രു​ന്നു​ ​സം​ഗീ​തം.​തു​ട​ർ​ന്ന് ​നൗ​ഷാ​ദി​ന്റെ​യും​ ​മ​ദ​ൻ​മോ​ഹ​ന്റെ​യും​ ​ആ​ർ.​ഡി.​ബ​ർ​മ്മ​ന്റെ​യും​ ​സം​ഗീ​ത​ ​സം​വി​ധാ​ന​ത്തി​ൽ​ ​വാ​ണി​ജ​യ​റാം​ ​പാ​ടി.​ ​കി​ഷോ​ർ​കു​മാ​റി​നും​ ​മു​കേ​ഷി​നു​മൊ​പ്പം​ ​യു​ഗ്മ​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ച്ചു.​ ​വാ​ണി​ജ​യ​റാം​ ​ഹി​ന്ദി​യി​ൽ​ ​ത​രം​ഗം​ ​സൃ​ഷ്ടി​ച്ച​തോ​ടെ​ ​പ്ര​ശ്ന​ങ്ങ​ളും​ ​ത​ല​പൊ​ക്കി.​ത​ങ്ങ​ൾ​ക്ക് ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തു​ന്ന​ ​പു​തി​യ​ ​ഗാ​യി​ക​യെ​ ​ത​ക​ർ​ക്കാ​ൻ​ ​ല​താ​ ​മ​ങ്കേ​ഷ്ക്ക​റും​ ​ആ​സാ​ ​ഭോ​സ്ലെ​യും​ ​ഒ​രു​ ​പോ​ലെ​ ​രം​ഗ​ത്തു​വ​ന്നു​വെ​ന്നാ​ണ് ​അ​ന്ന് ​ഹി​ന്ദി​ ​ച​ല​ച്ചി​ത്ര​ലോ​ക​ത്ത് ​ഉ​യ​ർ​ന്നു​കേ​ട്ട​ ​ആ​ക്ഷേ​പ​ങ്ങ​ൾ.​ഇ​തേ​ക്കു​റി​ച്ച് ​ചോ​ദി​ച്ചാ​ൽ​ ​മാ​ന്യ​യാ​യ​ ​വാ​ണി​ ​ഒ​ന്നും​ ​തു​റ​ന്നു​ ​പ​റ​യി​ല്ല.​എ​ന്താ​യാ​ലും​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ഹി​ന്ദി​ ​ച​ല​ച്ചി​ത്ര​ലോ​ക​ത്തു​നി​ന്നും​ ​വാ​ണി​ജ​യ​റാം​ ​ഒൗ​ട്ടാ​യി.

ദ​ക്ഷി​ണേ​ന്ത്യ​യിൽ

മ​ല​യാ​ളം​ ,​ത​മി​ഴ്,​തെ​ലു​ങ്ക്,​ ​ക​ന്ന​ട​ ​എ​ന്നീ​ ​നാ​ല് ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​ഭാ​ഷ​ക​ളി​ലും​ ​ഒ​രു​ ​പോ​ലെ​ ​താ​ര​മാ​യ​ ​ഗാ​യി​ക​യാ​ണ് ​വാ​ണി​ജ​യ​റാം.​മൂ​ന്ന് ​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ൾ.​ര​ണ്ടെ​ണ്ണം​ ​തെ​ലു​ങ്കി​ൽ​ ​നി​ന്നും​ ​ഒ​രെ​ണ്ണം​ ​ത​മി​ഴി​ൽ​ ​നി​ന്നും.​ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ൽ​ ​വാ​ണി​ ​പാ​ടി​യ​ ​ഗാ​ന​ങ്ങ​ളെ​ല്ലാം​ ​സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യി​രു​ന്നു.​വ​ള​രെ​ ​യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​വാ​ണി​ ​അ​ര​ങ്ങേ​റി​യ​ത്.​ ​സ്വ​പ്നം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​സൗ​ര​യൂ​ഥ​ത്തി​ൽ​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​ഗാ​നം​ ​റെ​ക്കോ​ർ​ഡ് ​ചെ​യ്യാ​ൻ​ ​സ​ലി​ൽ​ ​ചൗ​ധ​രി​ ​മ​ദ്രാ​സി​ലെ​ത്തി.
​പി.​സു​ശീ​ല​യെ​യാ​ണ് ​ഗാ​യി​ക​യാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​എ​ന്തോ​ ​അ​സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ​ ​ട്രാ​ക്ക് ​പാ​ടി​ ​വ​യ്ക്കാ​മെ​ന്ന് ​സു​ശീ​ല​ ​പ​റ​‌​ഞ്ഞെ​ങ്കി​ലും​ ​സ​ലി​ൽ​ദാ​ ​അ​തി​ന് ​ത​യ്യാ​റാ​യി​ല്ല.​ആ​ ​സ​മ​യ​ത്ത് ​വാ​ണി​ ​ജ​യ​റാ​മി​ന്റെ​ ​ഒ​രു​ ​ഭ​ജ​ൻ​ ​ക​ച്ചേ​രി​ ​മ​ദ്രാ​സി​ലു​ണ്ടാ​യി​രു​ന്നു​ .​ശി​വ​ൻ​ ​ക്ഷ​ണി​ച്ച​പ്പോ​ൾ​ ​അ​വ​ർ​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​വ​ന്നു​ ​പാ​ടി.​അ​തോ​ടെ​ ​മ​ല​യാ​ള​ത്തി​ലും​ ​വാ​ണി​ ​ജ​യ​റാം​ ​എ​ന്ന​ ​ഗാ​യി​ക​ ​ത​ന്റെ​ ​സ്ഥാ​നം​ ​ഉ​റ​പ്പി​ച്ചു.വി​വി​ധ​ ​ഭാ​ഷ​ക​ളി​ലാ​യി​ ​കാ​ൽ​ ​ല​ക്ഷ​ത്തോ​ളം​ ​പാ​ട്ടു​ക​ൾ​ ​വാ​ണി​ ​ജ​യ​റാം​ ​ആ​ല​പി​ച്ചു.​അ​തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​എ​ത്ര​യെ​ത്ര​ ​പാ​ട്ടു​ക​ൾ.​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​ആ​ക്ഷ​ൻ​ ​ഹീ​റോ​ ​ബി​ജു​വി​ലെ​ ​'​ ​ഓ​ല​ഞ്ഞാ​ലി​ക്കു​രു​വി​ ​'​വ​രെ.​ ​ഇ​ന്നും​ ​വാ​ണി​ജ​യ​റാ​മി​ന്റെ​ ​സ്വ​ര​മാ​ധു​ര്യ​ത്തി​ന് ​ഒ​രു​ ​കോ​ട്ട​വു​മി​ല്ല. ആ​ദ്യം​ ​സൂ​ചി​പ്പി​ച്ച​തു​പോ​ലെ​ ​വാ​ണി​യ്ക്കും​ ​ഭ​ർ​ത്താ​വ് ​ജ​യ​റാ​മു​മൊ​ത്ത് ​എ​ത്ര​യോ​ ​ത​വ​ണ​ ​സം​സാ​രി​ച്ചി​രു​ന്നി​ട്ടു​ണ്ട്.​അ​പ്പോ​ഴെ​ല്ലാം​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​പാ​ട്ടു​ക​ൾ​ ​വാ​ണി​ ​പാ​ടി​ ​കേ​ൾ​പ്പി​ച്ചി​ട്ടു​ണ്ട്.​ന​ല്ല​ ​മ​നു​ഷ്യ​ർ.​ ​ഒ​രു​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ജ​യ​റാം​ ​വി​ട​പ​റ​ഞ്ഞ​ത്.​ആ​ ​ദു​ഖ​ത്തി​ൽ​ ​നി​ന്ന് ​ഇ​നി​യും​ ​അ​വ​ർ​ ​ക​ര​ക​യ​റി​യി​ട്ടി​ല്ല.​ ​സം​ഗീതം​ ​മാ​ത്ര​മാ​ണ് ​ആ​കെ​യു​ള്ള​ ​ആ​ശ്വാ​സം.​ ​വാ​ണീ​ജ​യ​റാ​മി​ന്റെ​ ​പാ​ട്ടി​ന്റെ​ ​മാ​ധു​ര്യം​ ​അ​വ​സാ​നി​ക്കു​ക​യി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VANI JAYARAM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.