നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ. അനിഷയുടെ മനസമ്മത വിഡിയോ പുറത്തിറങ്ങി. ഡോ. എമിൽ വിൻസന്റ് ആണ് വരൻ. കൊച്ചിയിലെ പള്ളിയിൽ കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങുകൾ. പെരുമ്പാവൂർ ചക്കിയത്ത് ഡോ.വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോ. എമിൽ. ചടങ്ങിലെ ശ്രദ്ധാ കേന്ദ്രം മോഹൻലാൽ തന്നെയായിരുന്നു. വെളുപ്പുനിറത്തിലുള്ള കുർത്തയും മുണ്ടും ധരിച്ചാണ് താരം ചടങ്ങിന് എത്തിയത്. പള്ളിയിൽ നടന്ന ചടങ്ങുകളുടെ തുടക്കം മുതൽ അവസാനം വരെ മോഹൻലാൽ ഉണ്ടായിരുന്നു. ഈ മാസം വിവാഹം നടക്കും.