കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വിമാനത്തിന്റെ ടോയ്ലെറ്റിൽ നിന്നുമായി 1.15 കോടിയുടെ 2,311.30 ഗ്രാം സ്വർണ്ണം കസ്റ്റംസ് ഇന്റലിജിൻസ് പിടികൂടി. ദുബായിൽ നിന്നു സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി സലാം (54) എന്ന യാത്രക്കാരനിൽ നിന്ന് 1,568.2 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കണ്ടെത്തിയത്. ഹാൻഡ് ബേഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കളളക്കടത്ത് കണ്ടെത്തിയത്. ഈ വിമാനത്തിന്റെ ടോയ്ലെറ്റിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 1,262.20 ഗ്രാം സ്വർണ്ണ മിശ്രിതവും പിടികൂടി.