ചാത്തന്നൂർ: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചാത്തന്നൂർ ഇത്തിക്കര വയലിൽ പുത്തൻ വീട്ടിൽ രാധാകൃഷ്ണപിള്ളയുടെ മകൻ ഷൈജു (40)വിനെയാണ് ചാത്തന്നൂർ പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുമ്പ് 69 വയസുളള വയോധികയുടെ അടച്ചുറപ്പില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപെട്ടു.സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പാരിപ്പളളിയിലുളള സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇന്നലെ പൊലീസ് പിടികൂടുകയായിരുന്നു. ഷൈജു കോഴിക്കോട് മാറാട് ചേവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2015ൽ നടന്ന ഒരു കൊലക്കേസിലെ പ്രതിയാണ്.ആ കോസിന്റെ വിചാരണ നടന്നുവരുന്ന തിനിടയിലാണ് പീഡനക്കേസിൽ അറസ്റ്റിലായത്.ചാത്തന്നൂർ ഐ.എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ,എസ്.ഐ.റനോക്സ്,ഷാജി,രഞ്ജിത്ത്,സുനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.