കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പിൽ ഒന്നിൽപോലും യു.ഡി.എഫിന് വിജയിക്കാനാവാത്ത ഡിവിഷൻ. എന്നാൽ ഇക്കുറി അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ യു.ഡി.എഫ് തയ്യാറല്ല. ബി.ഡി.ജെ.എസിന് നിർണ്ണായക സ്വാധീനമുള്ള ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യം രണ്ട് മുന്നണികൾക്കും ഒന്നുപോലെ ഭീഷണിയുമാണ്. കുട്ടനാടൻ ഭൂപ്രകൃതിയിൽ അല്പം വിശാലമായ ഡിവിഷൻ കൂടിയാണ് വെളിയനാട്. എങ്കിലും തങ്ങളുടെ കോട്ടയിൽ വിള്ളൽ വീഴില്ലെന്ന് എൽ.ഡി.എഫ് ക്യാമ്പിലെ പ്രതീക്ഷ.
# ഡിവിഷൻ ഘടന
നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, രാമങ്കരി,വെളിയനാട്, മുട്ടാർ എന്നീ ആറ് ഗ്രാമപഞ്ചായത്തുകളിലെ 81 വാർഡുകൾ ഉൾപ്പെട്ടതാണ് വെളിയനാട് ഡിവിഷൻ.
മുന്നണി സ്ഥാനാർത്ഥികൾ
എം.വി.പ്രിയ (എൽ.ഡി.എഫ്)
തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി വിരമിച്ചു.കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്രി അംഗമായിരുന്നു.തകഴി പഞ്ചായത്ത് കേന്ദ്രീകരിച്ച് സി.പി.എം നേതൃത്വത്തിലുള്ള സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ സജീവ നേതൃത്വം നൽകി വരുന്നു.
ലളിതകുമാരി (യു.ഡി.എഫ്)
മൂന്നര പതിറ്റാണ്ട് നീണ്ട അദ്ധ്യാപക വൃത്തിക്ക് ശേഷം ചെങ്ങന്നൂർ പെരിങ്ങാല ഗവൺമെന്റ് എൽ.പി.സ്കൂളിൽ നിന്ന് ഹെഡ്മിസ്ട്രസ് ആയി വിരമിച്ചു.അദ്ധ്യാപക സർവീസ് സംഘടനയിൽ സജീവമായിരുന്നു.
ബിന്ദു വിനയകുമാർ (എൻ.ഡി.എ)
ബി.ജെ.പി സംസ്ഥാന സമിതിയംഗം.തപസ്യ കലാസാഹിത്യവേദി ജില്ലാ ഉപാദ്ധ്യക്ഷ.30 വർഷം ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ നഴ്സായും കേരള എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
കെ.കെ.അശോകൻ (സി.പി.എം)..........22,865
കെ.ഗോപകുമാർ (കോൺഗ്രസ്).........20,439
എം.ആർ.സജീവ് (ബി.ജെ.പി)...............8,356
ഭൂരിപക്ഷം............2,426