ആരോടും അതിരറ്റ സ്നേഹവും വിധേയത്വവും കാട്ടാത്ത ഡിവിഷനാണ് അമ്പലപ്പുഴ.വാത്സല്യവും മികവും തോന്നുന്ന ആരു നിന്നാലും മുന്നണി നോക്കാതെയങ്ങു വിജയിപ്പിക്കും. അതു കൊണ്ടുതന്നെ ഒരു മുന്നണിക്കും ഡിവിഷനെക്കുറിച്ച് വലിയ വീരവാദമൊന്നുമില്ല.1995ലെ ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചു.2000 ലും 2005 ലും സി.പി.ഐയിലൂടെ എൽ.ഡി.എഫ് സീറ്റ് പിടിച്ചെടുത്തു. 2010 ലും 15 ലും വീണ്ടും യു.ഡി.എഫ് വന്നു.
ഡിവിഷൻ ഘടന
പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും തകഴി പഞ്ചായത്തിന്റെ ഏഴു വാർഡുകളും ചേരുമ്പോൾ അമ്പലപ്പുഴ ഡിവിഷനായി.
മുന്നണി സ്ഥാനാർത്ഥികൾ
ബിന്ദുബൈജു (യു.ഡി.എഫ്)
2010ൽ ജയിച്ച ബിന്ദുവിനെയാണ് യു.ഡി.എഫ് വീണ്ടും കളത്തിലിറക്കിയിട്ടുള്ളത്.ബ്ളോക്ക് പഞ്ചായത്തിലും അംഗമായിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ്.അമ്പലപ്പുഴ ബ്ളോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്. മുൻ മാദ്ധ്യമ പ്രവർത്തകയും ആർട്ട് ഓഫ് ലിവിംഗ് അദ്ധ്യാപികയുമാണ്.
പി.അഞ്ജു (എൽ.ഡി.എഫ്)
എങ്ങനെയും ഡിവിഷൻ പിടിച്ചെടുക്കണമെന്ന വാശിയിൽ പുതുമുഖത്തെയാണ് ഇടതു മുന്നണി മത്സരത്തിനിറക്കിയിട്ടുള്ളത്. എ.ഐ.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗം പി.അഞ്ജുവാണ് സി.പി.ഐയ്ക്ക് നൽകിയിട്ടുള്ള സീറ്റിൽ ജനവിധി തേടുന്നത്.അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി, എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ്,പുറക്കാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി.
സുസ്മിത ജോബി (എൻ.ഡി.എ)
ആദ്യ മത്സരം. വീട്ടമ്മ.ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് സുസ്മിതയുടെ കുടുംബാംഗങ്ങൾ.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
എ.ആർ.കണ്ണൻ (കോൺ)....................25,428
കമാൽ എം.മാക്കിയിൽ (സി.പി.ഐ)...22,112
കൊട്ടാരം ഉണ്ണിക്കൃഷ്ണൻ (ബി.ജെ.പി).......8,497
ഭൂരിപക്ഷം...................3,316