ന്യൂഡൽഹി: രാജസ്ഥാനിലെ ബി.ജെ.പി വനിതാ എം.എൽ.എ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്സമന്ത് മണ്ഡലത്തിലെ എം.എൽ.എ കിരൺ മഹേശ്വരിയാണ് (59) മരിച്ചത്. ഗുഡ്ഗാവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.
രാജ്സമന്തിൽ നിന്ന് മൂന്നു തവണ നിയമസഭാംഗമായിട്ടുണ്ട് കിരൺ മഹേശ്വരി. ലോക്സഭാ സ്പീക്കർ ഓംബിർള, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയവർ അനുശോചിച്ചു.