കടമ്പനാട്: പി.എസ്.സിയെ കബളിപ്പിച്ചു കൊണ്ട് ഇടതുപക്ഷ സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പി.എസ്.സി പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് ജോലി ലഭിക്കുന്നില്ല. റാങ്ക് ലിസ്റ്റ് തിരുത്തി ചില ഇടതുപക്ഷ വിദ്യാർത്ഥി നേതാക്കൻമാർക്ക് ജോലി നൽകാൽ ശ്രമിക്കുന്ന സർക്കാരാണ് ഇന്ന് കേരളത്തിൽ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടമ്പനാട് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. കോൺഗ്രസ് കടമ്പനാട് മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ അദ്ധ്യക്ഷനായി. ഡി.സി പ്രസിഡന്റ് ബാബു ജോർജ്, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, എം.ആർ ജയപ്രസാദ്, ശ്രീപ്രകാശ്, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുധാ കുറുപ്പ്, രാഹുൽ മാകൂട്ടം എന്നിവർ പങ്കെടുത്തു. മണക്കാലയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനും ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണക്കാല മണ്ഡലം പ്രസിഡന്റ് ജോയി മണക്കാല അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ, ബിജു വർഗ്ഗീസ്, എസ് .ബിനു,ഗീതാ ചന്ദ്രൻ, ടോം തങ്കച്ചൻ, ശൈലേന്ദ്രനാഥ്, എൻ.കണ്ണപ്പൻ എന്നിവർ പങ്കെടുത്തു.