ന്യൂഡൽഹി: ഐ.എഫ്.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ വേണു രാജാമണി കേന്ദ്രസർവീസിൽ നിന്ന് വിരമിച്ചു. 2017 മുതൽ നെതർലൻഡ് സ്ഥാനപതിയായിയായിരുന്നു. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
വെള്ളപ്പൊക്കത്തെ നേരിടാൻ സ്ഥിരം സംവിധാനമുള്ള നെതർലൻഡിൽ നിന്ന് 2018ലെ പ്രളയത്തെ തുടർന്ന് കേരള പുന:നിർമ്മാണ പദ്ധതികളുമായി ബന്ധപ്പെട്ട സഹായവാഗ്ദാനം വന്നത് അദ്ദേഹത്തിന്റെ ഇടപെടൽ വഴിയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പാകിസ്ഥാനെതിരെ കുൽഭൂഷൺ കേസ് നയിച്ച ഇന്ത്യൻ നിയമ സംഘത്തിലും അംഗമായിരുന്നു. യശ്വന്ത് സിൻഹ വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ വിദേശകാര്യ മന്ത്രിയുടെ ചീഫ് ഒഫ് സ്റ്റാഫ് പദവിയിലും ദുബായ് ,ഹോങ്കോംഗ്, ബീജിംഗ്, ജനീവ, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ നയതന്ത്ര ഓഫീസുകളിലും പ്രവർത്തിച്ചു.