തിരുവനന്തപുരം: റേഷൻകടകൾ വഴി ഈ മാസം മൂന്നു മുതൽ സൗജന്യ ക്രിസ്മസ് ഭക്ഷ്യക്കിറ്ര് വിതരണം ചെയ്യും. 11 ഇനങ്ങളുണ്ടാകും. ഇനവും തൂക്കവും: കടല, പഞ്ചസാര, ചെറുപയർ, ഉഴുന്ന് 500 ഗ്രാം വീതം, നുറുക്ക് ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, മുളക് പൊടി, തുവരപ്പരിപ്പ്, തേയില 250 ഗ്രാം വീതം, ഖദർ മാസ്ക് 2 എണ്ണം, തുണിസഞ്ചി ഒന്ന് എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഓണത്തിന് 11 ഇനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തിരുന്നു.
അതേസമയം ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിംസംബർ അഞ്ചാക്കി. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയിൽ റേഷൻ വിതരണവും അഞ്ചുവരെ ദീർഘിപ്പിച്ചതായി സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു.