ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ചൈനീസ് മൊബൈൽ ആപ്പുകൾക്കെതിരെയുള്ള നിരോധന നടപടി തുടരും. ആപ്പ് സ്റ്റോറുകളിൽ വ്യാപകമായി ഡൗൺലോഡ് ചെയ്യപ്പെടുന്ന ചൈനീസ് ആപ്പുകളുടെ പട്ടിക കേന്ദ്രസർക്കാർ തയ്യാറാക്കിവരികയാണ്. മുൻപ് നിരോധിച്ചവ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനാൽ നിരോധനത്തിന് ശേഷം കൃത്യമായ നിരീക്ഷണ സംവിധാനവും കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്.