കോഴിക്കോട്: എം കെ രാഘവൻ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫെയ്സ് ബുക്കിലൂടെ അദ്ദേഹം തന്നെയാണ് വിവരം പുറത്ത് വിട്ടത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണമെന്നും എം.കെ.രാഘവൻ അറിയിച്ചു.രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് പ്രവർത്തിക്കുന്നതല്ലെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.