ന്യൂഡൽഹി: രാജ്യത്ത് അടുത്ത വർഷം ആദ്യ നാലു മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് കരുതുന്നതായി കേന്ദ്രആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. ജൂലായ് - ആഗസ്റ്റോടെ 25 മുതൽ 30 കോടി വരെ ജനങ്ങൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള പദ്ധതി തയാറാക്കുകയാണ്. അതേസമയം കൊവിഡിനെതിരായ പോരാട്ടത്തിൽ മാസ്കും സാനിറ്റൈസറുമാണ് പ്രധാന ആയുധമെന്നും എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഒരു ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.