തിരുവനന്തപുരം : ഡി.ജി.പി ലോക്നാഥ് ബെഹറയുടെയും വിജിലൻസ് ഡയറക്ടർ സുധേഷ്കുമാറിന്റെയും അറിവോടയാണ് കെ.എസ്.എഫ്.ഇയിലെ റെയ്ഡ് നടന്നതെന്ന് വിവരം. ഇരുവരുടേയും അനുമതിയോടെ ആഭ്യന്തര വകുപ്പിന്റെ കൂടി അനുവാദം തേടിയ ശേഷമാണ് ജില്ലകളിൽ റെയ്ഡിനുള്ള സംഘത്തെ നിയോഗിച്ചത്. ഐ.ജി എച്ച്. വെങ്കടേശിനായിരുന്നു ഏകോപന ചുമതല. നവംബർ ഏഴിനാണ് കെ.എസ്.എഫ്.ഇ റെയ്ഡിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയത്. പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിവരം ചോരാതിരിക്കുന്നതിനുള്ള തയാറെടുപ്പു നടത്തിയശേഷമായിരുന്നു റെയ്ഡ്. റെയ്ഡിനു മുൻപ് സുധേഷ്കുമാർ അവധിയെടുത്ത് സ്വദേശമായ ചണ്ഡിഗഡിലേക്ക് പോയി. 5 വരെയാണ് അവധിയിലുള്ളത്.