പേരാമ്പ്ര : തിരഞ്ഞടുപ്പ് പ്രചാരണത്തിനായി എൽ.ഡി.എഫ് പുറത്തിറക്കിയ 'മാറട്ടെ ചങ്ങരോത്ത് ' ഗാനങ്ങളടങ്ങിയ സി.ഡി ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.വി. കുഞ്ഞിക്കണ്ണൻ ഏറ്റുവാങ്ങി. പി.എസ്. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. കിഴക്കയിൽ ബാലൻ സി.ഡി പരിചയപ്പെടുത്തി. ഒ.ടി രാജൻമാസ്റ്റർ, കെ.ജി രാമനാരയണൻ, പാലേരി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി കുന്നത്ത് അനിത, ഉണ്ണി വേങ്ങേരി, കെ.എം. സുരേഷ്, പി. പ്രദീഷ്, എം. സുജീഷ്, കെ.വി. നിശാന്ത്, വി.പി. ബീനീഷ് എന്നിവർ സംബന്ധിച്ചു. ഒ.വി രജീഷ് രചന നിർവഹിച്ച ഗാനം അരുൺകുമാർ കല്ലിങ്കല്ലാണ് ആലപിച്ചത്. നിർമാണം എൻ.കെ. ദീപീഷ്. അനുഷ, സ്വാതികൃഷ്ണ,നീലിമ എന്നിവർ കോറസ് പാടി. അനൂപ് കുമാർ കല്ലിങ്കലാണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്.സി.വി. രജീഷ് സ്വാഗതവും കിരൺ പാലേരി നന്ദിയും പറഞ്ഞു.