തിരുവനന്തപുരം: എക്സ്ക്ലൂസീവ് ഡിസൈനർ ആഭരണങ്ങളുടെ ഉത്സവത്തിന് ഭീമ ബുട്ടീക്കിൽ തുടക്കമായി. ഡിസംബർ 6 വരെ നീണ്ടുനിൽക്കുന്ന ബുട്ടീക്ക് ഫെസ്റ്റിനോടനുബന്ധിച്ച് വജ്രാഭരണങ്ങൾക്ക് കാരറ്റിന് 12000 രൂപ വരെയും സ്വർണാഭരണങ്ങൾക്ക് ഗ്രാമിന് 500 രൂപയും ഇളവുണ്ട്.
ഭീമയുടെ തിരുവനന്തപുരം, എം.ജി റോഡിലുള്ള ഷോറൂമിന്റെ മൂന്നാമത്തെ നിലയിൽ സ്ഥിതിചെയ്യുന്ന ബുട്ടീക്ക്, ആഭരണങ്ങളുടെ ഒരു വേറിട്ട ലോകമാണ്. പ്രതിഭാധനരായ ആഭരണശില്പികളുടെ കരവിരുതും അമൂല്യങ്ങളായ രത്നങ്ങളും സ്വർണം, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ വിസ്മയപ്പകിട്ടും ഒന്നുചേരുന്ന ഇവിടം ഒരു മ്യൂസിയം പോലെ മനോഹരമാണ്. ആഭരണങ്ങളുടെ മികച്ച രൂപകല്പനയാലും പ്രതിഭാധനരായ ആഭരണശില്പികളുടെ സേവനങ്ങളാലും ഭീമ എക്കാലത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സംശുദ്ധിയുടെ പര്യായമായി തുടക്കനാൾ മുതൽ ഭീമ അറിയപ്പെടുന്നു. ജനനം, വിവാഹം തുടങ്ങി ഒരു ജീവിതക്കാലത്തെ എല്ലാവിശേഷാവസരങ്ങൾക്കും വേണ്ടതെല്ലാം ഭീമയിൽ സജ്ജമാക്കിയിട്ടുണ്ട്. ഭീമയിൽ നിന്നുള്ള സംശുദ്ധമായ സ്വർണം, വജ്രം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളും സമ്മാനങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേകമായി തന്നെ ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.