മേടം : ഉദ്യോഗത്തിൽ മാറ്റം. അസന്തുഷ്ടി അനുഭവപ്പെടും. കൂടെ നിൽക്കുന്നവരെ അനുമോദിക്കും.
ഇടവം:ഈശ്വരാനുഗ്രഹം ഉണ്ടാകും. പ്രവർത്തന മേഖലകളിൽ വിജയം. ആത്മ സംതൃപ്തിയുണ്ടാകും.
മിഥുനം : ശത്രുക്കൾ മിത്രങ്ങളായി മാറും. അധികൃതരുടെ പ്രീതി നേടും. സർവർക്കും സ്വീകാര്യമായി പ്രവർത്തിക്കും.
കർക്കടകം : പുതിയ ആശയങ്ങൾ നടപ്പാക്കും. അമിതാവേശം അരുത്. ദൂരയാത്രയ്ക്ക് സാദ്ധ്യത.
ചിങ്ങം :ബന്ധുക്കളുടെ നീരസം. സങ്കീർണമായ കാര്യങ്ങൾ അലട്ടും. ഉല്ലാസയാത്ര നടത്തും.
കന്നി :അപര്യാപ്തതകൾ മനസിലാക്കി പ്രവർത്തിക്കും. സ്വന്ത സ്ഥലത്തേക്ക് സ്ഥാനമാറ്റം. ആരോഗ്യം തൃപ്തികരമായിരിക്കും.
തുലാം :അധികൃതരുടെ പ്രീതി നേടും. ധർമ്മ പ്രവൃത്തികൾക്ക് പണം ചെലവാക്കും. കർമ്മ മേഖലകളിൽ നേട്ടം.
വൃശ്ചികം :വരവും ചെലവും തുല്യമായിരിക്കും. ക്ഷമയും സഹനശക്തിയും വേണ്ട സമയം. വലിയ വാഹനം വാങ്ങും.
ധനു: പ്രവർത്തന മേഖലകളിൽ പുരോഗതി. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും.
മകരം: മനഃശാന്തി അനുഭവപ്പെടും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സർവകാര്യ വിജയം.
കുംഭം:ലക്ഷ്യപ്രാപ്തി നേടും. ശാസ്ത്ര സാങ്കേതിക മേഖലയിൽ അംഗീകാരം. പ്രവർത്തന മണ്ഡലങ്ങളിൽ വിജയം.
മീനം:സാമ്പത്തിക നേട്ടം. അനാവശ്യമായ ആധി ഒഴിവാക്കുക. അവസരങ്ങൾ പ്രയോജനപ്പെടുത്തും.