SignIn
Kerala Kaumudi Online
Tuesday, 02 March 2021 1.59 PM IST

പ്രിയപ്പെട്ട ദിയോപ് നിങ്ങൾക്ക് മരണമില്ല

papa-bauba

എ​ല്ലാ​ ​പു​ഷ്പ​ങ്ങ​ളേ​യും​ ​

ക​ശ​ക്കി​യെ​റി​യാൻ
നി​ങ്ങ​ൾ​ക്ക് ​സാ​ധി​ച്ചേ​ക്കാം,​
പ​ക്ഷേ​ ​വ​സ​ന്ത​ത്തി​ന്റെ
വ​ര​വി​നെ​ ​ത​ട​യു​വാൻ
നി​ങ്ങ​ൾ​ക്കാ​കി​ല്ല​ -

നെ​രൂ​ദ​യു​ടെ​ ​ഈ​ ​വ​രി​ക​ൾ​ ​ഫു​ട്ബാ​ൾ​ ​മൈ​താ​ന​ത്തേ​ക്ക് ​പ​റി​ച്ചു​ ​ന​ട്ടാ​ൽ​ ​പെ​ട്ടെ​ന്ന് ​തെ​ളി​ഞ്ഞു​ ​വ​രു​ന്ന​ ​ചി​ത്രം​ 2002​ ​ലോ​ക​ക​പ്പി​ലെ​ ​സെ​ന​ഗ​ലാ​ണ്.​ ​ആ​ഫ്രി​ക്ക​ൻ​ ​ഭൂ​ഖ​ണ്ഡ​ത്തി​ന്റെ​ ​വ​ട​ക്ക് ​പ​ടി​ഞ്ഞാ​റ് ​അ​ത്‌​ലാ​ന്റി​ക് ​സ​മു​ദ്ര​ത്തോ​ട് ​ചേ​ർ​ന്ന് ​സെ​ന​ഗ​ൽ​ ​എ​ന്നൊ​രു​ ​രാ​ജ്യ​മു​ണ്ടെ​ന്ന് ​ലോ​ക​ത്തി​ന്റെ​ ​മ​റ്റ് ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​ പലരും​ ​അ​റി​യു​ന്ന​ത് ​ത​ന്നെ​ 2002​ലെ​ ​ഫു​ട്ബാ​ൾ​ ​ലോ​ക​ക​പ്പി​ലേ​ക്ക് ​അ​വ​ർ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​പ്പോ​ഴാ​ണ്.​ ​

അതുവരെ നൈജീരിയയും കാമറൂണും മൊറാക്കോയും ഈജിപ്തും ടുണീഷ്യയും ഒക്കെയായിരുന്നു ലോകഫുട്ബാളിൽ ആഫ്രിക്കയുടെ മേൽവിലാസങ്ങൾ.

ലോ​ക​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ഫ്രാ​ൻ​സും​ ​മു​ൻ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ഉ​റു​ഗ്വെ​യും​ ​യൂ​റോ​പ്യ​ൻ​ ​വ​മ്പ​ൻ​മാ​രാ​യ​ ​ഡെ​ൻ​മാ​ർ​ക്കും​ ​അ​ണി​നി​ര​ക്കു​ന്ന​ ​ഗ്രൂ​പ്പ് ​എ​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​സെ​ന​ഗ​ലി​ന് ​നൂ​റി​ൽ​ ​ഒ​രു​ ​ശ​ത​മാ​നം​ ​പോ​ലും​ ​ആ​രും​ ​സാ​ധ്യ​ത​ ​ക​ല്പി​ച്ചി​രു​ന്നി​ല്ലെ​ന്ന​താ​ണ് ​സ​ത്യം. ലോ​ക​ക​പ്പും​ ​യൂ​റോ​ ​ക​പ്പും​ ​നേ​ടി​ ​നേ​ട്ട​ങ്ങ​ളു​ടെ​ ​നെ​റു​ക​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​സാ​ക്ഷാ​ൽ​ ​തി​യ​റി​ ​ഹെ​ൻ​റി​യും​ ​ഡേ​വി​ഡ് ​ട്രെ​സ​ഗേ​യും​ ​പാ​ട്രി​ക്ക് ​വി​യേ​ര​യും​ ​ലി​ലി​യ​ൻ​ ​ടു​റാ​മും​ ​ബാ​ർ​ത്തേ​സു​മെ​ല്ലാം​ ​അ​ണി​നി​ര​ക്കു​ന്ന​ ​ഫ്രാ​ൻ​സ് ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​എ​ത്ര​ ​ഗോ​ളി​ന് ​സെ​ന​ഗ​ലി​നെ​ ​ക​ശ​ക്കി​യെ​റി​യു​മെ​ന്നേ​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​പ​രി​ക്കേ​റ്റ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​സി​ന​ദി​ൻ​ ​സി​ദാ​ൻ​ ​സെ​ന​ഗ​ലി​നെ​തി​രെ​ ​ക​ളി​ച്ചി​ല്ലെ​ങ്കി​ലും​ ​ഒ​രു​ ​പ്ര​ശ്ന​വു​മി​ല്ലെ​ന്ന് ​ഫ്രാ​ൻ​സ് ​ക​ണ​ക്കൂ​ട്ടി​ ​അ​ദ്ദേ​ഹ​ത്തി​ന് ​വി​ശ്ര​മം​ ​ന​ൽ​കി.
എ​ന്നാ​ൽ​ ​കി​ക്കോ​ഫി​ന് ​ശേ​ഷം​ ​സം​ഭ​വി​ച്ച​ത് ​ച​രി​ത്ര​മാ​ണ്.​ ​ഫ്രാ​ൻ​സി​ന്റെ​ ​ലോ​കോ​ത്ത​ര​ ​താ​ര​ങ്ങു​ളു​ടെ​ ​മു​ന്നേ​റ്റ​ങ്ങ​ളെ​ ​ഒ​ത്തി​ണ​ക്ക​ത്തോ​ടെ​ ​സെ​ന​ഗ​ൽ​ ​കോ​ട്ട​ ​കെ​ട്ടി​ത്ത​ട​ഞ്ഞു.​ ​വീ​ണു​കി​ട്ടി​യ​ ​നി​മി​ഷ​ങ്ങ​ളി​ൽ​ ​എ​ൽ​ഹാ​ദ്‌​ ​ജി​ ​ദി​യൂ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചി​ല​മു​ന്നേറ്റങ്ങ​ൾ.​ ​മു​പ്പ​താം​ ​മി​നിറ്റി​ൽ​ ​അ​തി​വേ​ഗ​മു​ള്ള​ ​കൗ​ണ്ട​ർ​ ​അ​റ്റാക്കി​ൽ​ ​ ​ദി​യൂ​ഫ് ​ഇ​ട​തു​വിം​ഗി​ൽ​ ​നി​ന്ന് ​നീ​ട്ടി​ ​ന​ൽ​കി​യ​ ​പ​ന്ത് ​ഫ്രാ​ൻ​സ് ​ഗോ​ൾ​ ​മു​ഖ​ത്തേ​ക്ക് ​ഓ​ടി​യെ​ത്തി​ ​സെ​ന​ഗ​ലി​ന്റെ​ 19​-ാം​ ​ന​മ്പ​ർ​ ​താ​രം​ ​വ​ല​യി​ലേ​ക്ക് ​ത​ട്ടി​യി​ടു​മ്പോ​ൾ​ ​ക​മ​ന്റേറ്റ​ർ​ ​അ​ല​റി​ ​പാ​പ​ ​ബൗ​ബ​ ​ദി​യോ​പ് ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു.​ ​ദി​യൂ​ഫി​ന്റെ​ ​പാ​സി​നെ​ ​പ്ലേ​സ് ​ചെ​യ്യാ​ൻ​ ​എ​ങ്ങ​നെ​യാ​ണ് ​ഡി​ഫ​ൻ​സീ​വ് ​മി​ഡ്ഫീ​ൽ​ഡ​റാ​യ​ ​ദി​യോ​പ് ​ഫ്ര​ഞ്ച് ​ഗോ​ൾ​മു​ഖ​ത്തെ​ത്തി​യതെ​ന്ന് ​ആ​ർ​ക്കും​ ​അ​റി​യി​ല്ല.​ ​ലി​സാ​റ​സു​വും​ ​യോ​ർ​ക്ക​ഫും​ ​തു​റാ​മും​ ​അ​ണി​നി​ര​ന്ന​ ​ഫ്ര​ഞ്ച് ​റെ​ഡാ​റി​ൽ​ ​ആ​ ​ക​റു​ത്ത​ ​രൂ​പം​ ​പ​തി​ഞ്ഞു​മി​ല്ല.​കൊ​ള്ളി​യാ​ൻ​ ​പോ​ലെ​ ​പ​റ​ന്നെ​ത്തി​ ​വീ​ണു​കൊ​ണ്ട് ​തൊ​ടു​ത്ത​ ​ആ​ദ്യ​ ​ഷോ​ട്ട് ​ബാ​ർ​ത്തേ​സി​ന്റെ​ ​നേ​രെ,​ ​അ​ദ്ദേ​ഹം​ ​ത​ട്ടി​യ​ത് ​വീ​ണ്ടും​ ​ദി​യോ​പി​ന​ടു​ത്തേ​ക്ക്.​കി​ട​ന്ന​ ​കി​ട​പ്പി​ൽ​ത്തൊ​ടു​ത്ത​ ​അ​ടു​ത്ത​ ​ഷോ​ട്ടി​ൽ​ ​ഫ്ര​ഞ്ച് ​വ​ല​കു​ലു​ങ്ങി.​ ​അ​വി​ശ്വ​സ​നീ​യ​ ​ഭാ​വ​ത്തി​ൽ​ ​ചാ​ടി​യെ​ണീ​റ്റ​ ​ദി​യോ​പ് ​നേ​രെ​ ​കോ​ർ​ണ​ർ​ ​ഫ്ലാ​ഗി​ന​രി​കി​ലേ​ക്ക്.​ ​ത​ന്റെ​ ​ജേ​ഴ്സി​ ​നി​ല​ത്തി​ട്ട് ​കൂ​ട്ടു​കാ​രെ​ക്കൂ​ട്ടി​ ​അ​തി​ന് ​ചു​റ്റും ​നൃ​ത്തം​ ​ചെ​യ്യു​മ്പോ​ൾ​ ​പാ​പ​ ​ബൗ​ബ​ ​ദി​യോ​പ് ​എ​ന്ന​ ​പേ​ര് ​ലോ​കം​ ​മു​ഴു​വ​നു​മു​ള്ള​ ​ഫു​ട്ബാ​ൾ​ ​പ്രേ​മി​ക​ളു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​സു​വ​ർ​ണ​ ​ലി​പി​യി​ൽ​ ​കു​റി​ക്ക​പ്പെ​ട്ടു.​ ​ആ​ ​ഗോ​ളി​ൽ​ ​ഫ്രാ​ൻ​സി​നെ​ ​സെ​ന​ഗ​ൽ​ ​അ​ട്ടി​മ​റി​ച്ചു.​ ലോ​ക​ചാ​മ്പ്യ​ൻ​മാ​രെ​ന്ന​ ​ഗ​ർ​വു​മാ​യെ​ത്തി​യവർക്ക് മടക്ക ടിക്കറ്റ് നൽകിയ ഗോൾ.​വ​ർ​ങ്ങ​ളോ​ളം​ ​ത​ങ്ങ​ളെ​ ​കോ​ള​നി​യാ​ക്കി​ ​ദ്റോ​ഹി​ച്ച​ ​ഫ്ര​ഞ്ച് ​ദാ​ർ​ഷ്ഠ്യത്തി​ന്റെ​ ​മു​ഖ​ത്ത് ​കൊ​ടു​ത്ത​ ​അ​ടി​യാ​യാ​ണ് ​സെ​ന​ഗ​ലു​കാ​ർ​ ​ആ ​ഗോ​ളി​നെ​ക്ക​ണ്ട​ത്.​ ​അ​വി​ടം​ ​കൊ​ണ്ടും​ ​തീ​ർ​ന്നി​ല്ല​ ​സെ​ന​ഗ​ൽ​ ​വ​സ​ന്തം.​ദി​യോ​പി​ന്റെ​യും​ ​ദി​യൂ​ഫി​ന്റേ​യും​ ​ചി​റ​കി​ലേ​റി​ ​അ​ത് ​ക്വാ​ർ​ട്ട​ർ​വ​രെ​ ​പൂ​ത്തു​ല​ഞ്ഞു.​ ​ഉ​റു​ഗ്വെ​യ്ക്കെ​തി​രെ​ ​ര​ണ്ട് ​ഗോ​ൾ​ ​കൂ​ടി​ ​നേ​ടി​യ​ ​ദി​യോ​പ് ​ഒ​രു​ ​ലോ​ക​ക​പ്പി​ൽ​ ​സെ​ന​ഗ​ലി​നാ​യി​ ​ഏറ്റവും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​നേ​ടു​ന്ന​ ​താ​ര​വു​മാ​യി.​ ​ ​ആ​ഫ്രി​ക്ക​ ​ക​പ്പ് ​ഒ​ഫ് ​നേ​ഷ​ൻ​സ് ​റ​ണ്ണ​റ​പ്പാ​യ​ ​സെ​ന​ഗ​ൽ​ ​ടീ​മി​ലും​ ​ദി​യോ​പ് ​ഉ​ണ്ടാ​യി​രു​ന്നു.
പി​ന്നീ​ട് ​ഇം​ഗ്ലീ​ഷ് ​ക്ല​ബു​ക​ളാ​യ​ ​ഫു​​​ൾ​​​ഹാം,​​​​​​​ ​​​പോ​​​ർ​​​ട്ട്‌​​​സ്‌​​​മൗ​​​ത്ത് ​​​വെ​​​സ്‌​​​റ്റ്ഹാം,​​​​​​​ ​​​ബി​​​ർ​​​മിം​​​ഗ് ​​​ഹാം​​​ ​​​സി​​​റ്റി​​​ ​​​എ​​​ന്നീ​​​ ​​​ടീ​​​മു​​​ക​​​ൾ​​​ക്കാ​​​യും​​​ ​​​ബൂ​​​ട്ടു​​​കെ​​​ട്ടി.​ 2001​​​ ​​​മു​​​ത​​​ൽ​​​ 2008​​​ ​​​വ​​​രെ​​​ ​​​സെ​​​ന​​​ഗ​​​ലി​​​ന്റെ​​​ ​​​ജേ​​​ഴ്സി​​​യ​​​ണി​​​ഞ്ഞ​​​ ​​​ദി​​​യോ​പ് 63​​​ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്ന് 11​​​ ​​​ഗോ​​​ളു​​​ക​​​ൾ​​​ ​​​നേ​​​ടി​​​.​​​ ​​​ഞാ​യ​റാ​ഴ്ച​ ​42​-ാം​ ​വ​യ​സി​ൽ​ ​ദീ​ർ​ഘ​കാ​ല​മാ​യു​ള്ള​ ​നാഡീസംബന്ധമായ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ​ജീ​വി​ത​മൈ​താ​ന​ത്ത് ​നി​ന്ന് ​ദിയോപ് ന​ട​ന്ന​ക​ലു​മ്പോ​ൾ​ ​ഫ്രാ​ൻ​സ് ​ശൂ​ന്യ​മാ​യി​പ്പോ​യ​ ​ ആ​ ​മ​ത്സ​ര​ത്തി​ന് ​ശേ​ഷം​ ​അ​വ​രു​ടെ​ ​കോ​ച്ച് ​ ​റോ​ജ​ർ​ ​ലെ​മ​റേ​ ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ൾ​ ​ചെവിയിൽ ​മു​ഴ​ങ്ങു​ന്നു​-​ ​പാ​പ​ ​ബൗ​ബ​ ​ദി​യോ​പ് ​എ​ന്നൊ​രു​ ​പേ​ര് ​ഇ​തി​നു​ ​മു​ൻ​പ് ​ഞാ​നൊ​രി​ക്ക​ലും​ ​കേ​ട്ടി​ട്ടി​ല്ല,​ ​പ​ക്ഷേ​ ​ഇ​നി​യെ​ന്റെ​ ​ശ​രീ​ര​ത്തി​ൽ​ ​ഒ​രി​റ്റു​ ​ശ്വാ​സം​ ​അ​വ​ശേ​ഷി​ക്കു​ന്നി​ട​ത്തോ​ളം​ ​ആ​ ​പേ​ര് ​ഞാ​ൻ​ ​മ​റ​ക്കി​ല്ല...​ഇ​താ​യി​രു​ന്നു​ ​ലെ​മ​റെ​യു​ടെ​ ​വാ​ക്കു​ക​ൾ...​ ​അ​തേ​ ​പാ​പ​ ​ബൗ​ബ​ ​ദി​യോ​പ്,​ ​ആ​ ​ഒ​രൊറ്റ ഗോ​ളി​ൽ​ ​നി​ങ്ങ​ൾ​ ​അ​മ​ര​നാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, PAPA BAUBA DIOP PASSED AWAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.