തൃശൂർ: കാർഷിക, കാർഷികേതര മേഖലയിൽ ലക്ഷം പേർക്ക് തൊഴിൽ വാഗ്ദാനവുമായി എൽ.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകൾക്ക് മുൻഗണന നൽകുന്ന പ്രകടനപത്രികയിൽ 16 കർമ്മ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.
തരിശുനിലയങ്ങളിൽ കൃഷി വ്യാപിപ്പിക്കും, എല്ലാ പഞ്ചായത്തുകളിലും സംഭരണ വിപണന കേന്ദ്രങ്ങൾ, സമഗ്ര കോൾവികസന പദ്ധതി നടപ്പാക്കും തുടങ്ങിയവയാണ് കാർഷികമേഖലയിലെ പ്രധാന വാഗ്ദാനങ്ങൾ. കുടുംബശ്രീയുമായി ചേർന്ന് 'ഷീ പാഡ്' നിർമ്മാണ യൂണിറ്റ്, സമ്പൂർണ പാർപ്പിട ജില്ലയാക്കി തൃശൂരിനെ മാറ്റും, ലൈഫ് പദ്ധതിയുമായി സംയോജിച്ച് എല്ലാവർക്കും വീട് , തൊഴിലുറപ്പ് പദ്ധതിയും പാർപ്പിട നിർമ്മാണവും സംയോജിപ്പിച്ച് കൂടുതൽ സൗകര്യപ്രദമായ വീടുകൾ നിർമ്മിക്കുന്നതിന് നടപടി, കാൻസർ രോഗം കണ്ടെത്താനും ചികിത്സിക്കാനുമുള്ള 'കാൻ തൃശൂർ' തുടരും. ജനറൽ, താലൂക്ക്, ജില്ലാ ആശുപത്രികളിലെ സൗകര്യം വർദ്ധിപ്പിക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ. സ്വയംതൊഴിൽ പദ്ധതിയായ 'സംരംഭ' നടപ്പാക്കും.
മഴവെള്ള സംഭരണത്തിന് പ്രത്യേക പദ്ധതി, മാലിന്യസംസ്കരണ പദ്ധതി വിപുലപ്പെടുത്തും, കടലാക്രമണ പ്രതിരോധ പ്രവർത്തനം നടപ്പിലാക്കും, പട്ടയം ഇല്ലാത്തവർക്ക് പട്ടയം ലഭിക്കുന്നതിന് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും തുടങ്ങിയവയും വാഗ്ദാനങ്ങളിലുണ്ട്. മന്ത്രി എ.സി മൊയ്തീൻ പ്രകടന പത്രിക പുറത്തിറക്കി. എൽ.ഡി.എഫ് കൺവീനർ എം.എം വർഗ്ഗീസ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് സ്വാഗതവും കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സി.ആർ വൽസൻ നന്ദിയും പറഞ്ഞു.
മറ്റ് കർമ്മപരിപാടികൾ