SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.07 PM IST

കൊവിഡ് 234, രോഗമുക്തി 334

Increase Font Size Decrease Font Size Print Page
covid-

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 234 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 334 പേർ രോഗമുക്തരായി. നിലവിൽ 4,180 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.നാല് പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.പാപ്പനംകോട് സ്വദേശിനി ജഗദമ്മ (75), തമ്പാനൂർ സ്വദേശി ജയരാജ് (52), വർക്കല സ്വദേശി അലി അക്ബർ (86),കല്ലറ സ്വദേശി വിജയൻ (60) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 153 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ആറുപേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്ന് ജില്ലയിൽ 1,930 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 29,527 പേർ വീടുകളിലും 112 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,303 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY