തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തികളിലേക്കുള്ള സാനിറ്റൈസർ തയ്യാറാക്കിയത് കേരള സ്റ്റേറ്റ് ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് (കെ.എസ്.ഡി.പി.). 2.5 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് കെ.എസ്.ഡി.പിയുടെ കലവൂരിലെ ഫാക്ടറിയിൽ നിർമ്മിച്ചത്. സംസ്ഥാനത്തെ 34,780 ബൂത്തിൽ ഇതുപയോഗിക്കും. മുഴുവൻ ജില്ലകളിലും സാനിറ്റൈസറുകൾ എത്തിച്ചു.
വോട്ടർമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കുമായാണ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി സാനിറ്റൈസർ ഒരുക്കുന്നത്. കെ.എം.എസ്.സി.എൽ വഴിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സാനിറ്റൈസർ വാങ്ങിയത്.