58 നമ്പരുകൾ കൂടി ഉൾപ്പെടുത്തി
തിരുവനന്തപുരം: 58 നമ്പരുകൾ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ വാഹന ഫാൻസി നമ്പർ ശ്രേണി വിപുലീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ഈ നമ്പരുകൾ ബുക്ക് ചെയ്യുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക അടയ്ക്കണം. തുടർന്ന് ലേലം വിളിക്കും. ഉയർന്ന തുകയ്ക്ക് ലേലം പിടിക്കുന്നവർക്കായിരിക്കും നമ്പർ ലഭിക്കുക. പലപ്പോഴും ലക്ഷങ്ങൾ നൽകിയായിരിക്കും വാഹനപ്രേമികൾ ഒന്നാം നമ്പർ സ്വന്തമാക്കുന്നത്.
കൂടുതൽ നികുതി വരുമാനം ലക്ഷ്യമിട്ട് ആവശ്യക്കാർ ഏറെയുള്ള നമ്പരുകളാണ് ഫാൻസി വിഭാഗത്തിലേക്ക് മാറ്റിയത്. അഞ്ച് വിഭാഗങ്ങളായുള്ള ഫാൻസി നമ്പർ ശ്രേണിയിൽ ആദ്യവിഭാഗങ്ങളിൽ കാര്യമായ അഴിച്ചുപണി ഉണ്ടായിട്ടില്ല. 10,000, 5,000 രൂപ ബുക്കിംഗ് ഫീസുള്ള അവസാനവിഭാഗത്തിലാണ് പുതിയ നമ്പരുകൾ ഉൾപ്പെടുത്തിയത്. 10,000 രൂപ നൽകേണ്ട വിഭാഗത്തിൽ 10, 55, 77, 8118 എന്നീ നമ്പരുകളാണ് കൂട്ടിച്ചേർത്തത്. ശേഷിക്കുന്ന 51 നമ്പരുകളും 5000 രൂപയുടെ ശ്രേണിയിലാണ്. ഇതിലൊന്നും പെടാത്ത ഏതെങ്കിലും നമ്പരുകൾ വേണമെങ്കിൽ 3000 രൂപ അടയ്ക്കണം.
ഫാൻസി നമ്പർ ശ്രേണി
ശ്രേണി ഒന്ന് - ബുക്കിംഗ് ചാർജ് - ഒരു ലക്ഷം രൂപ, നമ്പർ 1
ശ്രേണി രണ്ട്- ബുക്കിംഗ് ചാർജ് 50,000 രൂപ, നമ്പരുകൾ - 0777, 0999, 3333, 4444,5000, 7777, 9999
ശ്രേണി മൂന്ന് - ബുക്കിംഗ് ചാർജ് 25,000 രൂപ, നമ്പരുകൾ - 0005, 0007, 0009, 0333, 0789, 1000, 1111, 5050, 6666, 7000, 7007, 8181, 8888, 9000, 9009,
ശ്രേണി നാല്- ബുക്കിംഗ് ചാർജ് 10,000, നമ്പരുകൾ - 0002, 0003, 0010, 0011, 0055, 0077, 0099, 0100, 0111, 0123, 0313, 0444, 0500, 0555, 0666, 0900, 0909, 1001, 1234, 1717, 1881, 2000, 2222, 4455, 5454, 6000, 6363, 7272, 8118
ശ്രേണി അഞ്ച് -ബുക്കിംഗ് ചാർജ് 5,000 രൂപ, നമ്പരുകൾ - 0004, 0006,0008, 0018, 0020, 0025, 0033, 0044, 0050, 0066, 0070, 0088, 0090, 0101, 0200, 0222, 0234, 0300, 0345, 0369, 0400, 0414, 0505, 0567, 0700, 0707, 0888, 0916, 1010, 1414, 1515, 1771, 2007, 2020, 2255, 2277, 2345, 2500, 2525, 2700, 2772, 3003, 3344, 3366, 3456, 3535, 3663, 4000, 4141, 4500, 4554, 5115, 5353, 5400, 5445, 5500, 6006, 6060, 6161, 6336, 6699, 6969, 7070, 7117, 7171, 7227, 7700, 8008, 8080, 9099, 9990