വയനാട്: ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലന്റെ മൃതദേഹത്തോട് അധികൃതർ അനാദരവ് കാണിച്ചെന്നാണ് ആരോപണം. മരിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം നടത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
സർജൻ ഇല്ലെന്ന് പറഞ്ഞാണ് പോസ്റ്റ്മോർട്ടം നടത്താത്തതെന്നും, മൃതദേഹം അഴുകിയെന്നും ബന്ധുക്കൾ വ്യക്തമാക്കി. തേനീച്ച കുത്തിയാണ് ഗോപാലൻ മരിച്ചത്.