SignIn
Kerala Kaumudi Online
Sunday, 17 January 2021 3.41 PM IST

രണ്ട് കാര്യങ്ങൾ ലക്ഷ്യമിട്ട് മധ്യവയസ്‌കരായ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കും,ഒരു വർഷം മുമ്പ് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ, കൂടെ ഒരു സ്ത്രീയും

rape

കോട്ടയം: പ്രദേശവാസിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം മുങ്ങിയ ആൾ അറസ്റ്റിൽ. വൈക്കം ടിവിപുരം ഉമക്കരി കോളനിയിൽ വിനോദാണ് പൊലീസിന്റെ പിടിയിലായത്. മധ്യവയസ്‌കരായ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം പീഡിപ്പിച്ച് പണവുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി.

ഒരുവർഷം മുൻപാണ് ഇയാൾ പ്രദേശവാസിയായ സ്ത്രീയെ പീഡിപ്പിച്ചത്. തുടർന്ന് അവർ പരാതി നൽകുകയായിരുന്നു.ചെന്നൈയ്ക്കടുത്ത് നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെജി സൈമണിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുന്നതിന് തിരുവല്ല ഡിവൈഎസ്പി ടിരാജപ്പന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ തമിഴ്‌നാട്ടിൽ ഒരു സ്ത്രീക്കൊപ്പം താമസിച്ചുവരികയായിരുന്നു. പണവും, ലൈംഗിക ബന്ധവും ലക്ഷ്യമിട്ടാണ് ഇയാൾ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, RAPE CASE, POLIEC, ARREST, TAMILNADU, VAIKOM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.