SignIn
Kerala Kaumudi Online
Wednesday, 20 January 2021 11.02 PM IST

ഇന്ത്യയിൽ ഇതാദ്യം! ബീഹാറിൽ തടവുകാർക്കായി ജയിലിനകത്ത് എടിഎം സൗകര്യമൊരുക്കുന്നു

atm

പട്‌ന: ബീഹാറിലെ പൂർണിയ സെൻട്രൽ ജയിലിലെ തടവുകാർക്ക് ജയിലിനകത്ത് എടിഎം സൗകര്യം ഒരുക്കുന്നു.തടവുകാർക്ക് ദൈനംദിന ആവശ്യത്തിനായുള്ള പണം പിൻവലിക്കുന്നതിനായിട്ടാണ് ജയിലിൽ എടിഎം സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.

ജയിൽ ഗേറ്റിലുള്ള തടവുകാരുടെ ബന്ധുക്കളുടെയും മറ്റും തിരക്ക് നിയന്ത്രിക്കാനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. 'ജയിലിനകത്ത് എടിഎം സ്ഥാപിക്കാൻ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ'- പൂർണിയ സെൻട്രൽ ജയിൽ സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.

മൊത്തം 750 തടവുകാരണ് ജയിലിലുള്ളത്. അവരിൽ അറുനൂറ് പേർക്കും ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. 400 തടവുകാർക്ക് എടിഎം കാർഡുകൾ നൽകിയിട്ടുണ്ട്, ബാക്കിയുള്ളവർക്ക് ഉടൻ നൽകും അദ്ദേഹം വ്യക്തമാക്കി.

നാല് മുതൽ എട്ട് മണിക്കൂർ വരെയാണ് തടവുകാരുടെ ജോലി സമയം. 52 രൂപ മുതൽ 103 രൂപ വരെ വേതനം നൽകുകയും, ആ പണം അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.2019 ജനുവരി വരെ വേതനം ചെക്കുകളിലൂടെയായിരുന്നു നൽകിയിരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PURNIA CENTRAL JAIL, BIHAR PRISON, ATM
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.