പത്തനാപുരം ഗ്രാമപഞ്ചായത്തിൽ മാങ്കോട് അംബേദ്കർ കോളനിയിൽ പാമ്പ് കടിയേറ്റ് മരിച്ച പത്ത് വയസുള്ള ആദിത്യ മോളുടെ കുടുംബത്തിന് വാവ സുരേഷിന്റെ നന്മയിൽ ഉയരുന്ന വീടിന്റെ സൻസൈഡ് കോണ്ക്രീറ്റ് നവംബർ 30 തിങ്കളാഴ്ച നടന്നു.മേസ്തിരി പണിക്കാരനായിരുന്ന വാവ വർഷങ്ങൾക്ക് ശേഷമാണ് ഈ വീട് നിർമ്മിക്കാൻ വേണ്ടി വീണ്ടും മേസ്തിരി പണിക്കാരന്റെ കുപ്പായമണിഞ്ഞത്.
ഇപ്പോൾ ചില ദിവസങ്ങളിൽ പാമ്പ് പിടുത്തത്തിന് അവധി കൊടുത്ത് മേസ്തിരി പണിക്കാരനായി വാവ മാറുന്നു.സൻസൈഡ് കോണ്ക്രീറ്റ് നടന്ന ഇന്നും വാവ ആ പതിവ് തുടർന്നു. വാവ സുരേഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വളരെ വേഗത്തിലാണ് വീട് പണി പുരോഗമിക്കുന്നത്.800 ചതുരശ്ര അടി വിസ്തൃതിയിൽ 13 ലക്ഷത്തിന് മേൽ ചെലവ് വരുന്ന മനോഹരമായ വീടാണ് ഒരുങ്ങുന്നത്.രണ്ട് കിടപ്പുമുറികൾ,സ്വിറ്റ്ഔട്ട്,ഹാൾ,അടുക്കള,ബാത്റൂം തുടങ്ങി രണ്ട് നിലക്കുള്ള അടിത്തറയാണ് കെട്ടിയിരിക്കുന്നത്.
മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് കുടുംബത്തിന് താക്കോൽ നൽകാനാണ് വാവ സുരേഷിന്റെ തീരുമാനം, പാമ്പ് പിടുത്തത്തിൽ നിന്ന് കിട്ടുന്ന വരുമാനും മുഴുവൻ ഇപ്പോൾ വീട് പണിക്കായി നൽകുകയാണ് പാമ്പ് കളുടെ പ്രിയതോഴനായ ഈ മനുഷ്യസ്നേഹി..