ആലാപനത്തിൽ ശ്രദ്ധ ചെലുത്തി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ശ്രുതി ഹാസന് വീണ്ടും സിനിമയിൽ തിരക്കേറുന്നു. തെലുങ്കിലാണ് താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.രവി തേജ നായകനാകുന്ന ക്രാക്ക് എന്ന ആക്ഷൻ ത്രില്ലർ പൂർത്തിയാക്കിയ ശ്രുതി ഹാസൻ പവൻ കല്യാണിനൊപ്പം പുതിയ ചിത്രത്തിൽ കരാറൊപ്പിട്ട് കഴിഞ്ഞു. ഗബ്ബർസിംഗ് എന്ന ചിത്രമാണ് ശ്രുതിയെ തെലുങ്കിൽ ശ്രദ്ധേയയാക്കിയത്. ഹിന്ദി ഉൾപ്പെടെയുള്ള പ്രധാന ഭാഷകളിലെല്ലാം അഭിനയിച്ച ശ്രുതി ഇതുവരെ മലയാളത്തിൽ അഭിനയിച്ചിട്ടില്ലഅഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ തന്റെ ഗ്ളാമർ ചിത്രങ്ങൾ പതിവായി പോസ്റ്റ് ചെയ്യുകയാണ് താരം.