SignIn
Kerala Kaumudi Online
Saturday, 16 January 2021 6.18 PM IST

848 പോളിങ് ബൂത്തുകൾ; 5090 പോളിങ് ഉദ്യോഗസ്ഥർ

1206 വോട്ടിങ് മെഷീനുകൾ സജ്ജം

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വയനാട് ജില്ലയിൽ നിയോഗിച്ചത് 5090 പോളിങ് ഉദ്യോഗസ്ഥരെ. ആകെ 848 പോളിങ് സ്‌റ്റേഷനുകളിലേക്കായി 4240 പോളിങ് ഉദ്യോഗസ്ഥരെയും അടിയന്തരഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനായി 850 (20 ശതമാനം) ഉദ്യോഗസ്ഥരെ റിസർവ്വ് വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്.

കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ ബാലറ്റ് എത്തിക്കുന്നതിനുള്ള പ്രത്യേക പോളിങ് ഓഫീസർമാരെ ഇതുകൂടാതെ നിയമിക്കും.

ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായി 749 പോളിങ് ബുത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളിൽ 99 ബൂത്തുകളുമാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചത്.

ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് ബൂത്തുകളുള്ളത് നെന്മേനി, പനമരം പഞ്ചായത്തുകളിലാണ് 46 വീതം. ഏറ്റവും കുറവ് ബൂത്തുകളുള്ളത് തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ 13 വീതം.

ബൂത്തുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒരു പോളിങ് ബൂത്തിൽ ഒരു പ്രിസൈഡിങ് ഓഫീസറും ഒരു ഫസ്റ്റ് പോളിങ് ഓഫീസറും രണ്ട് പോളിങ് ഓഫീസർമാരും ഒരു പോളിങ് അസിസ്റ്റന്റും ഉൾപ്പെടെ അഞ്ച് പേരാണ് ഡ്യൂട്ടിയിലുണ്ടാകുക. ആകെ 848 പ്രിസൈഡിങ് ഓഫീസർമാരും 848 ഫസ്റ്റ് പോളിങ് ഓഫീസർമാരും 1696 പോളിങ് ഓഫീസർമാരും 848 പോളിങ് അസിസ്റ്റന്റുമാരും ഡ്യൂട്ടിയിലുണ്ടാകും. കൊവിഡ് രോഗ പശ്ചാത്തലത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നവർക്ക് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ നൽകുന്നതിനാണ് ഒരു പോളിംഗ് അസിസ്റ്റന്റിനെ ഇത്തവണ കൂടുതലായി നിയമിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പിനായി ആകെ 1206 വോട്ടിങ് മെഷീനുകളാണ് ജില്ലയിൽ സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തിലേക്ക് 935 കൺട്രോൾ യൂണിറ്റുകളും 2820 ബാലറ്റ് യൂണിറ്റുകളും നഗരസഭയിലേക്ക് 271 ഉം കൺട്രോൾ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും.

ത്രിതല പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമടങ്ങിയതാണ് മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ. നഗരസഭകളിൽ ഉപയോഗിക്കുക സിംഗിൾ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ്.

എല്ലാ വോട്ടിങ് യന്ത്രങ്ങളുടെയും ആദ്യഘട്ട പരിശോധന (ഫസ്റ്റ് ലെവൽ ചെക്കിംഗ്) പൂർത്തിയായി. വോട്ടെടുപ്പിന് നാലുദിവസം മുമ്പായിരിക്കും വരണാധികാരികളുടെ നേതൃത്വത്തിൽ ബാലറ്റ് ലേബൽ വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാപിച്ച് തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.


പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

പനമരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പനമരം ബ്ലോക്കിലെ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. പനമരം ഗവ.എച്ച്.എസ് സ്‌കൂളിൽ നടന്ന പരിശീലന ക്ലാസിന് പനമരം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ നൈസി റഹ്മാൻ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ പി.വി. ബേബി എന്നിവർ നേതൃത്വം നൽകി. ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ ഉപയോഗിക്കേണ്ട രീതി, പോളിംഗുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ എന്നിവയിലായിരുന്നു പരിശീലനം.

പനമരം ബ്ലോക്കിൽ 198 പോളിംഗ് സ്റ്റേഷനുകളിലെ 198 പ്രിസൈഡിങ് ഓഫീസർമാരും 198 ഫസ്റ്റ് പോളിംഗ് ഓഫീസർമാരും റിസർവ് ഓഫീസർമാരും പരിശീലന ക്ലാസ്സിൽ പങ്കെടുത്തു. പരിശീലനം രാവിലെയും വൈകീട്ടുമായി രണ്ട് ഷെഡ്യൂളുകളിലായാണ് നടന്നത്.

പനമരം ബ്ലോക്കിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.